വധുവിനെ ആവശ്യമുണ്ട്, സ്തനത്തിന്റെ അളവും അരക്കെട്ടിന്റെ വലിപ്പവും അറിയണം

വധുവിനെ ആവശ്യമുണ്ട്, സ്തനത്തിന്റെ അളവും അരക്കെട്ടിന്റെ വലിപ്പവും അറിയണം
2021-11-23T12:41:00 | By Susmitha Surendran

വരന്റെ ഭാഗത്ത് നിന്ന് തീർത്തും വിചിത്രമായ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള വിവാഹ പരസ്യങ്ങൾ  ഇന്ന് നിരവധി കാണാം. പെൺകുട്ടി വെളുത്തതായിരിക്കണം, മെലിഞ്ഞവളായിരിക്കണം, സുന്ദരിയായിരിക്കണം എന്നിങ്ങനെയുള്ള വിവേചനം നിറഞ്ഞതും, പിന്തിരിപ്പൻ സ്വഭാവമുള്ളതുമായ നിരവധി പരസ്യങ്ങൾ അക്കൂട്ടത്തിൽ കാണാം.

വധുവിന്റെ പ്രായവും, തൊഴിലും, ചുറ്റുപാടുകളും അന്വേഷിക്കുന്നതിൽ തകരാറൊന്നുമില്ല. എന്നാൽ, അടുത്തിടെ വന്ന ഒരു പരസ്യത്തിൽ, വരന് അറിയേണ്ടത് അതൊന്നുമായിരുന്നില്ല. മറിച്ച് വധുവിന്റെ സ്തന വലുപ്പവും, അരക്കെട്ടിന്റെ വലുപ്പവും, പാദത്തിന്റെ അളവും ഒക്കെയാണ്. 'Betterhalf.ai' എന്ന മാട്രിമോണി ആപ്പിലാണ് യുവാവ് പരസ്യം നൽകിയത്.

മുകളിൽ പറഞ്ഞത് കൂടാതെ വേറെയും പതിമൂന്ന് നിബന്ധനകൾ അയാൾ മുന്നോട്ട് വയ്ക്കുകയുണ്ടായി. വധു മാനിക്യൂറും പെഡിക്യൂറും ചെയ്തിരിക്കണം എന്നും സാമാന്യം വൃത്തിയുള്ളവളാകണമെന്നും അയാൾ ആവശ്യപ്പെടുന്നു. സ്വന്തം പങ്കാളി ശുചിത്വം പാലിക്കുന്നവളായിരിക്കണം എന്ന് കരുതുന്നതിൽ തെറ്റൊന്നുമില്ല.

എന്നാൽ, ഇത് അല്പം അതിരു കടന്നില്ലേ എന്നൊരു സംശയം. അടുത്ത ആവശ്യം അതിലും വിചിത്രമാണ്. പങ്കാളി എൺപത് ശതമാനം കാഷ്വൽ വസ്ത്രങ്ങളും, ബാക്കി ഇരുപത് ശതമാനം ഫോർമൽ വസ്ത്രങ്ങളും ധരിക്കുന്ന ആളാകണമെന്നും, കിടക്കയിലും അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിക്കുന്നവളാകണമെന്നും അയാൾ നിർദേശിക്കുന്നു.

അരക്കെട്ടിന്റെ വലിപ്പവും, രാഷ്ട്രീയ മേഖലയിലെ സ്ഥാനവും, കിടക്കയിലെ വസ്ത്രങ്ങളെ കുറിച്ചും പരാമർശിച്ച ശേഷം, പിന്നെയും തന്റെ നിബന്ധനകളുമായി അയാൾ മുന്നോട്ട് പോകുന്നു. വിശ്വസ്തയും, സത്യസന്ധയും, സിനിമകളിലും, യാത്രകളിലും, കുടുംബകാര്യങ്ങളിലും താല്പര്യമുള്ളവളാകണമെന്നും അയാൾ എഴുതിയിരിക്കുന്നു.

ഒടുവിൽ താൻ അന്വേഷിക്കുന്നത് 18 നും 26 ഇടയിൽ പ്രായമുള്ളവരെയാണെന്നും അയാൾ കൂട്ടിച്ചേർത്തു. റെഡ്ഡിറ്റിൽ പങ്കിട്ട പരസ്യത്തിൽ അയാളുടെ സ്വകാര്യ വിവരങ്ങളും അയാൾ ചേർത്തിട്ടുണ്ട്. ട്വിറ്ററിൽ ചർച്ച ചെയ്യപ്പെടുന്ന ഈ പരസ്യം ഇപ്പോൾ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.

Content Highlight: The bride needs to know the size of the breast and the size of the waist

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup