---
title: "വിജയ്‌യും ഭാര്യയും പിരിയുന്നു, വ്യാജ വാർത്തയ്ക്ക് താരം നൽകിയ മറുപടി വൈറൽ"
english_title: "Vijay and wife break up, actor's response to fake news goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123316/vijay-and-wife-break-up-actors-response-to-fake-news-goes-viral"
published_at: "2023-06-18T21:02:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f241aa9a22_vijay.jpg"
keywords: []
---

# വിജയ്‌യും ഭാര്യയും പിരിയുന്നു, വ്യാജ വാർത്തയ്ക്ക് താരം നൽകിയ മറുപടി വൈറൽ

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. തമിഴ് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. എങ്കിലും കേരളത്തിലെ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വലിയ സ്വീകാര്യത ആണ് ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിൽ ലഭിക്കുന്നത്. ഇതിന് കാരണം ഇദ്ദേഹത്തിൻറെ സിനിമകൾ എല്ലാം തന്നെ കൊമേർഷ്യൽ സിനിമകൾ ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാവാറില്ല എന്നതുകൊണ്ടും ആണ്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. തമിഴ് സിനിമകളിൽ മാത്രമാണ് ഇദ്ദേഹം അഭിനയിച്ചിട്ടുള്ളത്. എങ്കിലും കേരളത്തിലെ സൂപ്പർ താരങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ വലിയ സ്വീകാര്യത ആണ് ഇദ്ദേഹത്തിന്റെ സിനിമകൾക്ക് കേരളത്തിൽ ലഭിക്കുന്നത്. ഇതിന് കാരണം ഇദ്ദേഹത്തിൻറെ സിനിമകൾ എല്ലാം തന്നെ കൊമേർഷ്യൽ സിനിമകൾ ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാവാറില്ല എന്നതുകൊണ്ടും ആണ്.

കഴിഞ്ഞദിവസം ഇദ്ദേഹം ഒരു പരിപാടിയിൽ പങ്കെടുത്തിരുന്നു. വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു ഇദ്ദേഹം പങ്കെടുത്തത്. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനു വേണ്ടി സംഘടിപ്പിച്ച ചടങ്ങായിരുന്നു ഇത്. ഇതിനുശേഷം വിജയ് നൽകിയ സ്പീച്ചും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതേസമയം താരവും ഭാര്യയും തമ്മിൽ വേർപിരിൻ പോവുകയാണ് എന്ന ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും ആയിരുന്നു ഇത്തരത്തിൽ വാർത്ത നൽകിയത്. അതുകൊണ്ടുതന്നെ വാർത്ത ഫെയ്ക്ക് ആണ് എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പരോക്ഷ പ്രതികരണം നടത്തിയിരിക്കുകയാണ് താരം.

> “സോഷ്യൽ മീഡിയ സൈറ്റുകളിൽ വരുന്ന 75% വാർത്തകളും ഫേക്ക് ആണ്. ഞാൻ എല്ലാവരെയും കുറിച്ച് അല്ല പറയുന്നത്. ചില ആളുകൾ വ്യാജവാർത്ത നൽകി ആളുകൾക്ക് ആകർഷകമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ട്” – താരം പറഞ്ഞത് ഇങ്ങനെയായിരുന്നു. താരം ഭാര്യയുമായി വേർപിരിയാൻ പോവുകയാണ്, അച്ഛനുമായി ധാരാളം പ്രശ്നങ്ങൾ നിലനിൽക്കുന്നു തുടങ്ങി ധാരാളം വ്യാജവാർത്തകൾ ആണ് നമ്മൾ ഇടയ്ക്കിടെ കേൾക്കാറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123316/vijay-and-wife-break-up-actors-response-to-fake-news-goes-viral)