---
title: "നടി രചന നാരായണൻകുട്ടി ആശുപത്രിയിൽ"
english_title: "Actress Rachana Narayanankutty in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123310/actress-rachana-narayanankutty-in-hospital"
published_at: "2023-06-18T20:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648f1d1504236_rajana1.jpg"
keywords: []
---

# നടി രചന നാരായണൻകുട്ടി ആശുപത്രിയിൽ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് താരം. അതേസമയം താരത്തെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. താരം ഇപ്പോൾ ആശുപത്രിയിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രചന നാരായണൻകുട്ടി. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളാണ് താരം. അതേസമയം താരത്തെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. താരം ഇപ്പോൾ ആശുപത്രിയിലാണ് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

താരം തന്നെയാണ് ആശുപത്രിയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. രോഗവിവരത്തെക്കുറിച്ചും താരം ഇതിനോടൊപ്പം പറയുന്നുണ്ട്. പത്ത് ദിവസങ്ങൾക്ക് മുൻപാണ് രോഗം ബാധിച്ചത് എന്നും ഇന്ന് പതിനൊന്നാമത്തെ ദിവസം ആണ് എന്നും താരം പറയുന്നു. അസുഖം 90% കുറഞ്ഞു എങ്കിലും ഇതുവരെ പൂർണമായി മാറിയിട്ടില്ല എന്നാണ് താരം പറയുന്നത്. ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഇതുമായി ബന്ധപ്പെട്ട കുറിപ്പ് എഴുതിയത്.

രോഗത്തിനെതിരെ ജാഗ്രത എല്ലാവരും പാലിക്കണം എന്നും സ്വന്തം ആരോഗ്യത്തിൽ എല്ലാവരും ശ്രദ്ധിക്കണം എന്നുമാണ് താരം പറയുന്നത്. ഡെങ്കു ആണ് താരത്തിന് ബാധിച്ചിരിക്കുന്നത്. നമ്മുടെ എല്ലാ ഊർജ്ജവും ഊറ്റിയെടുക്കുന്ന വില്ലൻ ആണ് ഇത് എന്നാണ് നടി പറയുന്നത്. അതുകൊണ്ടുതന്നെ എല്ലാവരും ഈ വില്ലനെ സൂക്ഷിക്കണം എന്നും താരം മുന്നറിയിപ്പ് നൽകുന്നു.

ഒരിക്കലും രക്തത്തിൻറെ കൗണ്ട് കുറയാൻ അനുവദിക്കരുത്. എല്ലാവരും ധാരാളം ഭക്ഷണം കഴിക്കണം. നല്ല രീതിയിൽ വെള്ളവും കുടിക്കണം. അത് ബുദ്ധിമുട്ടാണ് എന്നെനിക്കറിയാം എങ്കിലും അത് തീർച്ചയായും ചെയ്യണം. എൻറെ കഥ കുറച്ചു വലുതായതുകൊണ്ട് ഞാൻ വിവരിക്കുന്നില്ല. പക്ഷേ ഒരു കാര്യം ഞാൻ പറയാം. ഡെങ്കു ഒരുപാട് ആളുകളുടെ ജീവൻ എടുക്കുന്നുണ്ട്. അതുകൊണ്ട് എല്ലാവരും തീർച്ചയായും സൂക്ഷിക്കണം – രചന നാരായണൻകുട്ടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/123310/actress-rachana-narayanankutty-in-hospital)