തി.മി. രം

തി.മി. രം
2021-10-04T21:49:00 | By Truevision Admin

പേര് സൂചിപ്പിക്കുന്നതു പോലെ തിമിരം എന്ന രോഗത്തെകുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർ ജീവിത വികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെയാണ്. സുധാകരനുമായി നേരിട്ടും അല്ലാതെയും ഇടപെടുന്ന സ്ത്രീകൾ അയാളിലുണ്ടാക്കുന്ന ഉൾക്കാഴ്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേർസാക്ഷ്യമാകുന്നു. ഇരുൾമൂടിയ പുറം കാഴ്ച്ചകളെക്കാൾ നമ്മൾ ചർച്ച ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആൺ മനസ്സുകളിൽ അവശേഷിക്കുന്ന പുരുഷ മേൽക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ട് തന്നെയാണ് " കണ്ണാണ് പെണ്ണ്" എന്ന ടാഗ്ഗ്ലൈൻ ഉപയോഗിച്ചിരിക്കുന്നതും.


ബാനർ - ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ്, നിർമ്മാണം - കെ കെ സുധാകരൻ, രചന , എഡിറ്റിംഗ് , സംവിധാനം - ശിവറാം മണി, ഛായാഗ്രഹണം - ഉണ്ണി മടവൂർ , ലൈൻ പ്രൊഡ്യൂസർ - രാജാജി രാജഗോപാൽ, ഗാനരചന - അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം - അർജുൻ രാജ്കുമാർ , ചീഫ് അസ്സോ: ഡയറക്ടർ - ബിജു കെ മാധവൻ, കല-സജീവ് കോതമംഗലം, ചമയം - മുരുകൻ കുണ്ടറ, വസ്ത്രാലങ്കാരം - അജയ് സി കൃഷ്ണ, സൗണ്ട് മിക്സ് - അനൂപ് തിലക്, ഡി ഐ കളറിസ്റ്റ് - ആർ മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകൻ - മൃതുൽ വിശ്വനാഥ്, അസ്സോ: ഡയറക്ടേഴ്സ് - നാസിം റാണി, രാമു സുനിൽ , റിക്കോർഡിസ്റ്റ് - രാജീവ് വിശ്വംഭരൻ , വി എഫ് എക്സ്- സോഷ്യൽ സ്കേപ്പ്, ടൈറ്റിൽ ഡിസൈൻ - ജിസ്സൻ പോൾ, ഡിസൈൻസ് - ആൻഡ്രിൻ ഐസക്, സ്റ്റിൽസ് - തോമസ് ഹാൻസ് ബെൻ , പി ആർ ഓ - അജയ് തുണ്ടത്തിൽ .


കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്ത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടു തന്നെ തി.മി. രം എന്ന സിനിമയുടെ പേര് ആന്തരികമായ അർത്ഥതലങ്ങൾ ഉൾകൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധതയെന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.കെ കെ സുധാകരൻ, വിശാഖ് നായർ , രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സുരേന്ദ്രൻ, കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവർ അഭിനയിക്കുന്നു.


തി.മി. രം ഇതിനോടകം തന്നെ വിവിധ ദേശീയാന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു അവാർഡുകൾ :- ഭൂട്ടാൻ DRUK ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DIFF) - മികച്ച ചിത്രം, മികച്ച നടൻ ( കെ കെ സുധാകരൻ ) .... കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - മികച്ച ചിത്രം..... ഗോവ പൻജിം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - മികച്ച ചിത്രം, മികച്ച സംവിധാനം (ശിവറാം മണി ) കൂടാതെ സെവൻത് ആർട്ട് ഇൻഡിപെന്റന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി കെ കെ സുധാകരനെയും മികച്ച സഹനടിയായി മീരാ നായരെയും തെരഞ്ഞെടുത്തു.

Content Highlight: thimiram has already garnered attention at various international film festivals

Next TV

Related Stories
'ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി, രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

Jul 23, 2026 10:02 PM

'ചേച്ചിടെ മകള്‍ക്ക് ചേച്ചിയെ ഭയം ആണെന്നാണല്ലോ കേട്ടുകേള്‍വി, രാജ്യത്തെ ഒറ്റുകൊടുക്കാന്‍ തീവ്രവാദികള്‍ എത്ര തന്നു?'; മഞ്ജുവിന് നേരെ സൈബര്‍ ആക്രമണം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച മഞ്ജു വാര്യർക്കെതിരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. മോഹൻലാലിന്റെ മകൾ...

Read More >>
'മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

Jul 23, 2026 09:36 PM

'മാനുഷികതയാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്'; നീറ്റ് പ്രതിഷേധത്തിന് പിന്തുണയുമായി മഞ്ജു വാര്യർ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി രാജി ആവശ്യപ്പെട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. മെറിറ്റിനും...

Read More >>
'യുവാക്കളാണ് നാടിന്റെ സ്വത്ത്, അവരുടെ  ശബ്ദം കേള്‍ക്കണം'; ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി

Jul 23, 2026 08:58 PM

'യുവാക്കളാണ് നാടിന്റെ സ്വത്ത്, അവരുടെ ശബ്ദം കേള്‍ക്കണം'; ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യവുമായി മമ്മൂട്ടി

ഡല്‍ഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി മമ്മൂട്ടി. യുവാക്കളുടെ ശബ്ദം കേള്‍ക്കണമെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ടൊവിനോ,...

Read More >>
'അക്രമത്തിനു പകരം അനുകമ്പ ഉണ്ടാകട്ടെ, നീതി ഒരിക്കലും ചിലരുടെ മാത്രം പ്രത്യേകാവകാശമായി മാറാതിരിക്കട്ടെ...'; നീറ്റ് പ്രതിഷേധത്തിൽ ആര്യ ബഡായി

Jul 23, 2026 03:59 PM

'അക്രമത്തിനു പകരം അനുകമ്പ ഉണ്ടാകട്ടെ, നീതി ഒരിക്കലും ചിലരുടെ മാത്രം പ്രത്യേകാവകാശമായി മാറാതിരിക്കട്ടെ...'; നീറ്റ് പ്രതിഷേധത്തിൽ ആര്യ ബഡായി

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ നടി ആര്യ ബഡായി പ്രതികരിച്ചു. ഒരു അമ്മയുടെ കണ്ണിലൂടെയാണ്...

Read More >>
ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല; ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പൊട്ടിത്തെറിച്ച് നടി ഭാവന

Jul 23, 2026 03:58 PM

ഈ രാജ്യത്ത് എന്താണ് നടക്കുന്നത്? അവർ വിദ്യാർഥികളാണ്, രാജ്യദ്രോഹികളല്ല; ഡൽഹിയിലെ പൊലീസ് അതിക്രമത്തിൽ പൊട്ടിത്തെറിച്ച് നടി ഭാവന

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തിനുനേരെയുണ്ടായ പൊലീസ് അതിക്രമത്തെ വിമർശിച്ച് നടി ഭാവന. ലാത്തിച്ചാർജിന്റെ വീഡിയോ പങ്കുവച്ചു. ടൊവിനോ, പാർവതി, ദുൽഖർ...

Read More >>
'വിസ്മയയുടെ പ്രതികരണം യഥാർത്ഥവശം അറിയാതെ, ഡൽഹി സമരങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചന;' പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് മേജർ രവി

Jul 23, 2026 02:04 PM

'വിസ്മയയുടെ പ്രതികരണം യഥാർത്ഥവശം അറിയാതെ, ഡൽഹി സമരങ്ങൾക്ക് പിന്നിൽ വിദേശ ഗൂഢാലോചന;' പ്രതിഷേധക്കാരെ രൂക്ഷമായി വിമർശിച്ച് മേജർ രവി

ഡൽഹിയിലെ സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഫണ്ടിംഗും ഗൂഢാലോചനയുമുണ്ടെന്ന് മേജർ രവി. സമരക്കാർക്കെതിരെ രൂക്ഷ വിമർശനം. ജോർജ്ജ് സോറോസ് മുതൽ...

Read More >>
Top Stories










News Roundup