---
title: "ധനുഷിന്റെ വിവാഹ മോചനത്തിന് കാരണം സാമന്ത, നടിയുമായി ധനുഷിന് അടുപ്പം; ഞെട്ടിക്കുന്ന ആരോപണവുമായി നടന്‍ ബയില്‍വാന്‍ രംഗനാഥന്‍"
english_title: "Dhanush's relationship with actress Samantha is the reason for Dhanush's divorce; Actor Bailwan Ranganathan with a shocking allegation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123225/dhanushs-relationship-with-actress-samantha-is-the-reason-for-dhanushs-divorce-actor-bailwan-ranganathan-with-a-shocking-allegation"
published_at: "2023-06-18T13:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ebad581271_samantha.jpg"
keywords: []
---

# ധനുഷിന്റെ വിവാഹ മോചനത്തിന് കാരണം സാമന്ത, നടിയുമായി ധനുഷിന് അടുപ്പം; ഞെട്ടിക്കുന്ന ആരോപണവുമായി നടന്‍ ബയില്‍വാന്‍ രംഗനാഥന്‍

> **Lead Summary:** **ത**മിഴിലെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടന്‍ ധനുഷ്. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ധനുഷിനെ പോലെ ഭാര്യ ഐശ്വര്യ രജനീകാന്തും ആരാധകര്‍ക്ക് പ്രിയങ്കരിയായിരുന്നു. ആരാധകരെ ഞെട്ടിച്ചു കൊണ്ട് കുറച്ച് നാള്‍ മുന്നേ ഇരുവരും വിവാഹ മോചനം പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരദമ്പതികള്‍ വിവാഹ മോചനം പ്രഖ്യാപിച്ചത്.

## Article Content

**ത**മിഴിലെ പ്രിയ താരങ്ങളില്‍ ഒരാളാണ് നടന്‍ ധനുഷ്. ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ധനുഷിനെ പോലെ ഭാര്യ ഐശ്വര്യ രജനീകാന്തും ആരാധകര്‍ക്ക് പ്രിയങ്കരിയായിരുന്നു. ആരാധകരെ ഞെട്ടിച്ചു കൊണ്ട് കുറച്ച് നാള്‍ മുന്നേ ഇരുവരും വിവാഹ മോചനം പ്രഖ്യാപിച്ചിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു താരദമ്പതികള്‍ വിവാഹ മോചനം പ്രഖ്യാപിച്ചത്.

പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് താരങ്ങള്‍ പുറത്ത് വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.ധനുഷും ഐശ്വര്യ രജനികാന്തും 18 വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചത് ആരാധകര്‍ക്കിടയില്‍ വലിയ ഞെട്ടലുളവാക്കിയിരുന്നു. ഇപ്പോഴിതാ ധനുഷിന്റെ വിവാഹ മോചനത്തെക്കുറിച്ച് തമിഴകത്തെ വിവാദ മാധ്യമപ്രവര്‍ത്തകന്‍ ബയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

നടി സാമന്തയാണ് ധനുഷിന്റെ വിവാഹ മോചനത്തിന് കാരണമെന്നാണ് ബയില്‍വാന്‍ പറയുന്നത്. നടി സമാന്തയുമായി ധനുഷ് അടുത്തതോടെയാണ് ഐശ്വര്യയുമായിട്ടുള്ള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വന്നതെന്നാണ് ബയില്‍വാന്‍ പറയുന്നത്. സാമന്തയും ധനുഷും ഒരുമിച്ച് അഭിനയിച്ച ചിത്രമാണ് തങ്കമകന്‍.

ഈ സിനിമയ്ക്കിടെയുണ്ടായ അടുപ്പം വളര്‍ന്നു. ഇതോടെ ഐശ്വര്യക്ക് കുടുംബം മുന്നറിയിപ്പ് നല്‍കി. ഇതോടെ ധനുഷുമായി ഐശ്വര്യ വേര്‍പിരിഞ്ഞെന്നാണ് ബയില്‍വാന്‍ രംഗനാഥന്റെ വാദം. ബയില്‍വാന്റെ പരാമര്‍ശം വിവാദമായി കഴിഞ്ഞു.

അതേസമയം സാമന്തയെയും ധനുഷിനെയും കുറിച്ച് മാത്രമല്ല. തമിഴകത്തെ മറ്റ് പല പ്രമുഖ താരങ്ങളെക്കുറിച്ചും ബയില്‍വാന്‍ രംഗനാഥന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123225/dhanushs-relationship-with-actress-samantha-is-the-reason-for-dhanushs-divorce-actor-bailwan-ranganathan-with-a-shocking-allegation)