---
title: "നടൻ പൂജപ്പുര രവി അന്തരിച്ചു "
english_title: "Actor Poojapura Ravi passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123212/actor-poojapura-ravi-passed-away"
published_at: "2023-06-18T12:48:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648eb058812d2_ravi.jpg"
keywords: []
---

# നടൻ പൂജപ്പുര രവി അന്തരിച്ചു 

> **Lead Summary:** **പ്ര**ശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിൽ മകളുടെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

## Article Content

**പ്ര**ശസ്ത ചലച്ചിത്രതാരം പൂജപ്പുര രവി അന്തരിച്ചു. 86 വയസായിരുന്നു. മറയൂരിൽ മകളുടെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം.

നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.വ്യത്യസ്തമായ ഹാസ്യ വേഷങ്ങളായിരുന്നു അദ്ദേഹത്തെ ഏറെ ശ്രദ്ധേയനാക്കിയിരുന്നത്.

വേലുത്തമ്പി ദളവയായിരുന്നു ആദ്യത്തെ ചിത്രം. 2016-ല്‍ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123212/actor-poojapura-ravi-passed-away)