2023-06-18T08:47:00

കൊല്ലം സുധിയുടെ അകാലമരണമേൽപ്പിച്ച ആഘാതത്തിൽ നിന്നും ഇനിയും മുക്തരായിട്ടില്ല സഹപ്രവർത്തകർ ആരും . സുധിയുടെ ഓർമ്മകൾ ഇപ്പോഴും അവരെ അലട്ടിക്കൊണ്ടിരിക്കുകയാണ് . അപകട സമയം സുധിക്ക് ഒപ്പം ഉണ്ടായിരുന്ന ബിനു അടിമാലി സാരമായ പരിക്കുകളോടെ രക്ഷപെടുകയായിരുന്നു.

ആരോഗ്യം വീണ്ടെടുത്ത് തുടങ്ങിയ ബിനു അടിമാലി ആദ്യം എത്തിയത് സുധിയുടെ വീട്ടിലാണ്. ഇന്നലെയാണ് സന്ദർശനം നടത്തിയത് . കൊല്ലം സുധി – ബിനു അടിമാലി കോമ്പോ മലയാളികൾക്ക് പ്രിയപ്പെട്ടതായത് ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ ആണ്. മരണത്തിലേക്ക് പോകും മുമ്പും ആ കൂട്ട് കെട്ട് ചേർത്ത് പിടിച്ചിരുന്നു സുധി.

വടകരയിൽ നിന്ന് ഒരുമിച്ചുള്ള മടക്കയാത്രയിൽ പ്രിയപ്പെട്ടവനെ മരണം കവർന്നത് ബിനു അടിമാലിക്ക് ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. ബിനുവിന്റെയും സുധിയുടെയും കൂട്ട് കെട്ട് ആഴമേറിയതായിരുന്നെന്ന് ഭാര്യ രേണു പറയുന്നു. ‘സുധി ചേട്ടനും ബിനു ചേട്ടനും നല്ല കൂട്ടായിരുന്നു.

അവസാന സമയവും ബിനു ചേട്ടൻ തന്നെയായിരുന്നല്ലോ ഒപ്പം’- രേണു പറഞ്ഞു. ബിനുവിന്റെ ചികിത്സ തുടർന്ന് വരികെയാണ്. വോക്കറിൻറെ സഹായത്തോടെയെ നടക്കാൻ സാധിക്കൂ. സുധിയില്ലാത്ത വേദികളിലേക്ക് എങ്ങനെ മടങ്ങി വരുമെന്ന വേദനയാണ് സഹപ്രവർത്തകരെ വിഷമിപ്പിക്കുന്നത്.

Content Highlight: Binu Adimali began to recover his health; He first reached his beloved Sudhi's house

Next TV

Top Stories










News Roundup