---
title: "ബിഗ് ബോസ്; റിനോഷ് ആശുപത്രിയിലേക്ക്..."
english_title: "Big Boss; Rinosh to hospital..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/123146/big-boss-rinosh-to-hospital"
published_at: "2023-06-17T23:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648df2d283ae9_rinosh.jpg"
keywords: []
---

# ബിഗ് ബോസ്; റിനോഷ് ആശുപത്രിയിലേക്ക്...

> **Lead Summary:** **ബി**​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥിയാണ് റിനോഷ്. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാറില്ല. എന്തെങ്കിലും പ്രശ്‍നം നടന്നാൽ അവയിൽ തലയിടാതെ ഒഴിഞ്ഞുമാറി എല്ലാം വീക്ഷിക്കുന്ന പ്രകൃതം.

## Article Content

**ബി**​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ ഏറെ ശ്രദ്ധേയനായ മത്സരാർത്ഥിയാണ് റിനോഷ്. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടാറില്ല. എന്തെങ്കിലും പ്രശ്‍നം നടന്നാൽ അവയിൽ തലയിടാതെ ഒഴിഞ്ഞുമാറി എല്ലാം വീക്ഷിക്കുന്ന പ്രകൃതം.

ബിഗ് ബോസ് മലയാളത്തിൽ ഇതുവരെ വന്ന മത്സരാത്ഥികളിൽ നിന്നൊക്കെ വ്യത്യസ്തൻ. ഇതായിരുന്നു ആദ്യഘട്ടത്തിൽ റിനോഷിനെ കുറിച്ച് പ്രേക്ഷകർ പറഞ്ഞത്. ഇതുതന്നെയായിരുന്നു റിനോഷ്.

എന്നാൽ ഫൈനലിലേക്ക് അടുക്കുന്തോറും റിനോഷിന്റെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങി. കഴിഞ്ഞ ദിവസം നടന്ന ടിക്കറ്റ് ടു ഫിനാലെയിൽ മൂന്നാം സ്ഥാനത്ത് റിനോഷ് എത്തിയിരുന്നു. ഇപ്പോഴിതാ റിനോഷിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇന്ന് രാവിലെ മുതൽ വന്ന പ്രമോയിൽ ഒന്നും തന്നെ റിനോഷ് ഇല്ലായിരുന്നു. റിനോഷ് എവിടെ പോയി എന്ന് പലരും ആരാഞ്ഞിരുന്നു. ഇതിന് ഉത്തരമാണ് ഇന്നത്തെ എപ്പിസോഡിന്റെ തുടക്കം.

കഴിഞ്ഞ ദിവസം കാർണിവൽ ടാസ്ക് കഴിഞ്ഞതിന് പിന്നാലെ തന്റെ ദേഹത്തിലെ പ്രശ്നം റിനോഷ് ബി​ഗ് ബോസിനോട് പറഞ്ഞിരുന്നു. പിന്നാലെ മെഡിക്കൽ റൂമിലേക്ക് റിനോഷിനെ വിളിപ്പിക്കുക ആയിരുന്നു. പിന്നാലെ റിനോഷിന് വിദ​ഗ്ധ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

അതേസമയം, ടിക്കറ്റ് ടു ഫിനാലെ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. നാദിറയാണ് നേരിട്ട് ഫിനാലെയില്‍ എത്തിയത്. പിടിവള്ളി, കുതിരപ്പന്തയം, അണ്ടര്‍വേള്‍ഡ്, ചിത്രം, ഗ്ലാസ് ട്രബിള്‍, കാർണിവൽ എന്നിങ്ങനെയാണ് ടിക്കറ്റ് ടു ഫിനാലെയിൽ ഉണ്ടായിരുന്ന ടാസ്കുകളുടെ പേര്. ഇതില്‍ ജയിച്ചാണ് നാദിറ ഒന്നാമതെത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123146/big-boss-rinosh-to-hospital)