---
title: "ധരിച്ച ചെരുപ്പിന്റെ വില വെളിപ്പെടുത്തി ശോഭന; അമ്പരന്ന് ആരാധകർ"
english_title: "Shobhana revealed the price of the shoes she wore; Surprised fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123104/shobhana-revealed-the-price-of-the-shoes-she-wore-surprised-fans"
published_at: "2023-06-17T20:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648dc567bfcf2_sobhana_1.jpg"
keywords: []
---

# ധരിച്ച ചെരുപ്പിന്റെ വില വെളിപ്പെടുത്തി ശോഭന; അമ്പരന്ന് ആരാധകർ

> **Lead Summary:** **[**മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായിരുന്നു. എന്നാൽ താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഏറ്റവും കൂടുതൽ ലഭിച്ചത് മലയാളത്തിൽ നിന്നു തന്നെയാണ്. അതേസമയം ഇപ്പോഴും താരം സിനിമയിലുണ്ട് എങ്കിലും പണ്ടത്തെപ്പോലെ അത്ര ആക്റ്റീവ് അല്ല എന്ന് പറയാം.

## Article Content

**[**മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ശോഭന. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും താരം വളരെ സജീവമായിരുന്നു. എന്നാൽ താരത്തിന് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ഏറ്റവും കൂടുതൽ ലഭിച്ചത് മലയാളത്തിൽ നിന്നു തന്നെയാണ്. അതേസമയം ഇപ്പോഴും താരം സിനിമയിലുണ്ട് എങ്കിലും പണ്ടത്തെപ്പോലെ അത്ര ആക്റ്റീവ് അല്ല എന്ന് പറയാം.

> ഇപ്പോൾ ഫാഷനെ കുറിച്ചുള്ള തൻറെ അഭിപ്രായങ്ങൾ തുറന്നു പറയുകയാണ് ശോഭന. താൻ ധരിച്ചിരിക്കുന്ന ചെരുപ്പിന്റെ വിലയും വെളിപ്പെടുത്തുകയാണ് താരം . “സ്ത്രീകൾ എന്നു പറഞ്ഞാൽ കേവലം സൗന്ദര്യം മാത്രമല്ല. ഫാഷൻ എന്നു പറയുന്നത് ഒരാളുടെ ക്യാരക്ടർ കൂടിയാണ്. എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ നമുക്ക് എന്താണോ കംഫർട്ടബിൾ അതായിരിക്കണം നമ്മുടെ ഫാഷൻ.

ഈ സാരി നല്ലതാണ്, ഈ ചെറുപ്പത്തിൽ 250 രൂപയാണ് വില. ഞാൻ ഈ ഫാഷനിൽ കംഫർട്ടബിൾ ആണ്” – ശോഭന പറയുന്നു. അതേ സമയം നിരവധി ആളുകൾ ആണ് ഇപ്പോൾ നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എത്ര സിമ്പിൾ ആണ് താരം എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്.

ഫാഷനെ കുറിച്ചുള്ള നടിയുടെ അഭിപ്രായം വളരെ മികച്ചതാണെന്നും ആരാധകർ പറയുന്നു. അതേസമയം സിനിമ മേഖലയിൽ കുറച്ചുകൂടി സജീവമാവണം എന്നാണ് നടിയുടെ ആരാധകരുടെ എല്ലാവരുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://moviemax.in/news/123104/shobhana-revealed-the-price-of-the-shoes-she-wore-surprised-fans)