---
title: "സുന്ദരിയായ ഈ ‘നടി’യെ തിരിച്ചറിയാമോ? വൈറലായി ചിത്രം "
english_title: "Can you recognize this beautiful 'actress'? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123076/can-you-recognize-this-beautiful-actress-the-picture-went-viral"
published_at: "2023-06-17T17:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d9a5604ca0_vineeth.jpg"
keywords: []
---

# സുന്ദരിയായ ഈ ‘നടി’യെ തിരിച്ചറിയാമോ? വൈറലായി ചിത്രം 

> **Lead Summary:** **ന**ടന്മാരുടേയും നടിമാരുടേയും കുട്ടിക്കാല ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇവിടേയും അത്തരമൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഡാൻസ് വേഷത്തിൽ ചിരി തൂകിയിരിക്കുന്ന ഒരു സുന്ദരിയെയാണ് ചിത്രത്തിൽ കാണുന്നത്.

## Article Content

**ന**ടന്മാരുടേയും നടിമാരുടേയും കുട്ടിക്കാല ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇവിടേയും അത്തരമൊരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഡാൻസ് വേഷത്തിൽ ചിരി തൂകിയിരിക്കുന്ന ഒരു സുന്ദരിയെയാണ് ചിത്രത്തിൽ കാണുന്നത്.

എന്നാൽ ചിത്രത്തിന് ഒരു ട്വിസ്റ്റ് ഉണ്ടെന്നാണ് നെറ്റിസൺസ് കണ്ടെത്തിയിരിക്കുന്നത്. നൃത്തവേഷത്തിലുള്ള ഈ ചിത്രം ഒരു നടിയുടേതല്ലെന്നും പ്രമുഖനായൊരു നടന്റേതാ​ണെന്നുമാണ് കണ്ടെത്തൽ. ചിത്രം സൂക്ഷിച്ചുനോക്കിയാൽ ആളെ തിരിച്ചറിയാനാവും. നടനും നർത്തകനുമായ വിനീതിന്റെ കുട്ടിക്കാലചിത്രമാണിപ്പോൾ വൈറലായിരിക്കുന്നത്.

മലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നടനാണ് വിനീത്. അഭിനയത്തിനൊപ്പം നൃത്തവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോവുന്ന വിനീത് മലയാളം കൂടാതെ തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നീ ഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രമുഖ നർത്തകിയും നടിയുമായ ‌‌ശോഭനയുടെ ബന്ധു കൂടിയാണിദ്ദേഹം. സ്കൂൾ കാലം മുതൽ തന്നെ ഭരതനാട്യത്തിൽ ധാരാളം സമ്മാനങ്ങൾ വിനീതിന് ലഭിച്ചിട്ടുണ്ട്.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ഭരതനാട്യ മത്സരത്തിൽ തുടർച്ചയായ നാലുതവണ ഒന്നാം സ്ഥാനത്തിന് അർഹനായിട്ടുണ്ട്. കൂടാതെ കലാപ്രതിഭ പട്ടവും ലഭിച്ചിട്ടുണ്ട്. 1985ൽ ഐ.വി. ശശിയുടെ ‘ഇടനിലങ്ങൾ’ എന്ന ചിത്രത്തിലൂടെ പതിനാറാം വയസ്സിലാണ് വിനീത് അഭിനയരംഗത്ത് എത്തുന്നത്.

പിന്നീട് നായകനായും സഹതാരമായും വില്ലനായുമെല്ലാം നിരവധി വേഷങ്ങളിൽ വിനീത് വേഷപ്പകർച്ച നടത്തി. 1986-ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സമീപകാലത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന രീതിയിലും ശ്രദ്ധ നേടി വിനീത്. ‘ലൂസിഫർ’, ‘മരക്കാർ’ എന്നീ ചിത്രങ്ങളിൽ ശബ്ദം നൽകിയ വിനീതിനെ തേടി മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/123076/can-you-recognize-this-beautiful-actress-the-picture-went-viral)