---
title: "സോൾ ഫിഷേഴ്സ് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു"
english_title: "Soul Fishers musical album released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/123070/soul-fishers-musical-album-released"
published_at: "2023-06-17T16:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d93a9074af_movie.jpg"
keywords: []
---

# സോൾ ഫിഷേഴ്സ് മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു

> **Lead Summary:** **2**001 മാർച്ച്‌ 11, കേരളത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ പൊലിഞ്ഞ 41 യാത്രികരിൽ താമരശ്ശേരി രൂപതയിൽ പെട്ട 5 ജീസസ് യൂത്ത് അംഗങ്ങളും ഉണ്ടായിരുന്നു (കൂരാച്ചുണ്ട് ഇടവ്കാങ്കമായിരുന്ന റോയ് ചുവപ്പുങ്കൽ, ചെമ്പനോടാ ഇടവകങ്കങ്ങൾ ആയിരുന്ന രജനി കാവിൽപുരയിടത്തിൽ, റീന പാലറ, ഷിജി കറുത്തപറക്കൽ, ബിന്ദു വാഴേക്കടവത്ത് ).

## Article Content

**2**001 മാർച്ച്‌ 11, കേരളത്തെ നടുക്കിയ പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ പൊലിഞ്ഞ 41 യാത്രികരിൽ താമരശ്ശേരി രൂപതയിൽ പെട്ട 5 ജീസസ് യൂത്ത് അംഗങ്ങളും ഉണ്ടായിരുന്നു (കൂരാച്ചുണ്ട് ഇടവ്കാങ്കമായിരുന്ന റോയ് ചുവപ്പുങ്കൽ, ചെമ്പനോടാ ഇടവകങ്കങ്ങൾ ആയിരുന്ന രജനി കാവിൽപുരയിടത്തിൽ, റീന പാലറ, ഷിജി കറുത്തപറക്കൽ, ബിന്ദു വാഴേക്കടവത്ത് ).

> ഇടുക്കി - രാജപുരം ഇടവകയിൽനിന്ന് മിഷൻ ഔട്രീച്ച് പ്രോഗ്രാം കഴിഞ്ഞ് തിരികെ വരും വഴിയാണ് അവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടത് . "നീ നിന്റെ യുവത്വത്തിൽ ദൈവത്തെ മഹതപ്പെടുത്തുക" എന്ന തിരുവചനം അൻവർത്വമാക്കിയാണ് ഇവർ സ്വർലോകം പൂകിയത്.

ഈ അഞ്ചു പേരുടെ ജീവിതങ്ങളെ ആസ്‌പദമാക്കി ജി ബാൻഡ് അണിയിച്ചൊരുക്കിയ മ്യൂസിക്കൽ ആൽബം ആണ് സോൾ ഫിഷേഴ്സ് SOUL FISHERS കോഴിക്കോട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന, സംഗീത അഭിരുചി ഉള്ള കുറച്ചു യുവജനങ്ങളുടെ ഒരു കൂട്ടമാണ് ജി ബാൻഡ്. കപ്പുച്ചിൻ അച്ചൻ ജോജോ മണിമല ആണ് ഈ സംഗീത കൂട്ടായ്മയുടെ സ്ഥാപകൻ.

ജെസ്റ്റോ ജോസഫ് ആണ് ബന്റിനെ നയിക്കുന്നത്. ആൽബിൻ തോമസ് രചനയും ലിബിൻ നോബി ഈണവും നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സിനോവ് രാജ്, എലിഷ എബ്രഹാം എന്നിവർ ആണ്. ജിന്റോ തോമസ് ആണ് ഈ ആൽബത്തിന്റെ സംവിധായകൻ.

ടോണി ജോസ് ആണ് ഇതിലെ രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. എഡിറ്റിംഗ് അഭിലാഷ് കോക്കാടും ടൈറ്റിൽ ഡിസൈൻ ജോയൽ മാത്യുവും ആണ്. ജി ബാന്റിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനൽ ആയ God's Band ൽ ആണ് ഈ ആൽബം റിലീസ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/123070/soul-fishers-musical-album-released)