ഈക്കാലത്ത് എന്തും വൈറലാവാന്‍ നിമിഷങ്ങള്‍ മതി . ഇപ്പോഴിതാ താരങ്ങളുടെ സിനിമയിലെ കഥാപാത്രങ്ങള്‍ കുട്ടിയുടെ പോലെ എഡിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.ഇന്‍ ഹരിഹര്‍ നഗറിലെ അപ്പുക്കുട്ടന്റെയും മഹാദേവന്റെയും, തോമസുകുട്ടിയുടെയും,ഗോവിദ്ധന്കുട്ടിയുടെയും ചിത്രങ്ങള്‍ക്ക് പിന്നാലെ മലര്‍വാടി കൂട്ടത്തിന്റെയും ചിത്രം പുറത്തുവന്നിരിക്കുകയാണ്. താന്‍ അഭിനയിച്ച പടത്തിലെ ചിത്രം അജു വര്‍ഗീസ് തന്നെയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്ത് വിട്ടത്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രം 2010 ആയിരുന്നു പുറത്തിറങ്ങിയത്.അഞ്ചു സുഹൃത്തുക്കളുടെ കഥ പറഞ്ഞ സിനിമ പ്രേക്ഷകമനസ്സില്‍ വലിയ സ്ഥാനം ആയിരുന്നു നേടിയത്. നിവിന്‍ പൊളിയും അജു വര്‍ഗീസും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു "മലര്‍വാടി ആര്‍ട്സ് ക്ലബ്".
The picture of the film in which he acted was released by Aju Varghese himself through his Instagram page