---
title: "രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുന്നു; ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന"
english_title: "Insults Ramayana, Lord Rama and Hindu culture; Hindu Sena demands ban on Adipurush"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122993/insults-ramayana-lord-rama-and-hindu-culture-hindu-sena-demands-ban-on-adipurush"
published_at: "2023-06-17T11:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648d493306ae4_adipurishan2.jpg"
keywords: []
---

# രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുന്നു; ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന

> **Lead Summary:** **രാ**മായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത് തീയറ്ററില്‍ എത്തിയ ചിത്രമാണ് ആദിപുരുഷ്. പ്രഭാസും കൃതി സനോണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം വന്‍ പ്രതീക്ഷകളുമായിട്ടായിരുന്നു തീയറ്ററില്‍ എത്തിയത്. എന്നാല്‍ മോശം പ്രതികരണമാണ് ചിത്രം റിലീസ് ദിനം മുതല്‍ നേടിയത്.

## Article Content

**രാ**മായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത് തീയറ്ററില്‍ എത്തിയ ചിത്രമാണ് ആദിപുരുഷ്. പ്രഭാസും കൃതി സനോണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം വന്‍ പ്രതീക്ഷകളുമായിട്ടായിരുന്നു തീയറ്ററില്‍ എത്തിയത്. എന്നാല്‍ മോശം പ്രതികരണമാണ് ചിത്രം റിലീസ് ദിനം മുതല്‍ നേടിയത്.

ഇപ്പോഴിത ആദിപുരുഷ് എന്ന ചിത്രത്തിനെതിരേ പൊതു താല്പര്യ ഹര്‍ജിയുമായി എത്തിയിരിക്കുകയാണ് ഹിന്ദു സേന എന്ന സംഘടന.ചിത്രം രാമായണത്തെയും ശ്രീരാമനെയും ഹൈന്ദവ സംസ്‌കാരത്തെയും അപമാനിക്കുകയാണെന്ന് എന്നാണ് ഹര്‍ജിയില്‍ സംഘടന ആരോപിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതു താല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. നേതാവ് വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.അതേസമയം വന്‍ ബജറ്റുമായി എത്തിയ ചിത്രത്തിന്റെ വിഎഫ്എക്‌സ് ആയിരുന്നു വിമര്‍ശനം നേടിയത്.

ചിത്രത്തിലെ വിഎഫ്എക്‌സ് രംഗങ്ങള്‍ക്ക് നിലവാരമില്ലെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നത്. സെയ്ഫ് അലിഖാനും നടന്‍ സണ്ണി സിങ്ങും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടി-സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122993/insults-ramayana-lord-rama-and-hindu-culture-hindu-sena-demands-ban-on-adipurush)