---
title: "റോക്കി അനുവിന്റെ ആരാണ്; സത്യം തുറന്ന് പറഞ്ഞ് അനു ജോസഫ്"
english_title: "Rocky Anu's Who; Anu Joseph told the truth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122932/rocky-anus-who-anu-joseph-told-the-truth"
published_at: "2023-06-16T23:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ca48b43159_anu_1.jpg"
keywords: []
---

# റോക്കി അനുവിന്റെ ആരാണ്; സത്യം തുറന്ന് പറഞ്ഞ് അനു ജോസഫ്

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനു ജോസഫ്. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി അഭിനേത്രി, അവതാരക എന്ന നിലകളിലെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. അടുത്തിടെയായി വ്‌ളോഗിങ്ങിലേക്ക് തിരിഞ്ഞ അനു ആ മേഖലയിലും ശോഭിച്ചു നിൽക്കുകയാണ്.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനു ജോസഫ്. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി അഭിനേത്രി, അവതാരക എന്ന നിലകളിലെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. അടുത്തിടെയായി വ്‌ളോഗിങ്ങിലേക്ക് തിരിഞ്ഞ അനു ആ മേഖലയിലും ശോഭിച്ചു നിൽക്കുകയാണ്.

തന്റെയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും യാത്രാനുഭവങ്ങളും അഭിമുഖങ്ങമെല്ലാം അനു ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ ബിഗ് ബോസ് മലയാളം സീസൺ 5 ൽ എത്തിയതോടെ അനുവിനെ പ്രേക്ഷകർ കൂടുതൽ അറിഞ്ഞു. വൈൽഡ് കാർഡ് എൻട്രി ആയിട്ടാണ് അനു ബിഗ് ബോസിൽ എത്തിയത്. അഞ്ചാമത്തെ ആഴ്ച ഹൗസിൽ പ്രവേശിച്ച അനു പത്താമത്തെ ആഴ്ചയാണ് പുറത്തായത്.

ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് അനു വാർത്തകളിൽ നിറഞ്ഞത് തന്റെ പുതിയ വീടിന്റെ വിശേഷങ്ങളിലൂടെ ആയിരുന്നു. മൂന്ന് കോടി രൂപയ്ക്ക് 5000 സ്ക്വയർ ഫീറ്റിൽ ഒരുക്കിയ അത്യാഢംബര വീട് എന്ന നിലയിലാണ് വാർത്തകൾ പുറത്തുവന്നു കൊണ്ടിരുന്നത്. ഇപ്പോഴിതാ വീടിന്റെ കൂടുതൽ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അനു.

ബിഗ് ബോസ് വീട്ടിൽ ആയിരിക്കെ അനുവിനെ പിന്തുണച്ച, ആശംസകളുമായി എത്തിക്കൊണ്ടിരുന്ന റോക്കി ആരാണെന്ന് വെളിപ്പെടുത്തിക്കൊണ്ടാണ് അനു വിശേഷങ്ങൾ പങ്കുവച്ച് തുടങ്ങിയത്. റോക്കി എന്ന് വിളിക്കുന്ന അസി തന്റെ അടുത്ത സുഹൃത്തും ബിസിനസ്സ് പാർട്ണറും ആണെന്നാണ് അനു പറഞ്ഞത്.

വീടിന്റെ ഡിസൈൻ മുതൽ എല്ലാകാര്യങ്ങളിലും ഒപ്പമുണ്ടായിരുന്നതും മുന്നിൽ നിന്ന് ചെയ്തതും റോക്കി ആണെന്നും താരം പറഞ്ഞു. ഏകദേശം രണ്ടരലക്ഷം രൂപയാണ് അതിന്റെ മാത്രം ചിലവ്. ഏകദേശം എട്ടുമാസം കൊണ്ട് രാവും പകലും പണിതാണ് വീടിന്റെ പണി ഇത്രവരെ എത്തിച്ചതെന്ന് റോക്കി പറഞ്ഞു.

വീടിന്റെ മുഴുവൻ പണികളും തീരാൻ ഏകദേശം മൂന്നു വർഷത്തോളം സമയമെടുക്കുമെന്നും അനുവും സുഹൃത്തും പറയുന്നു. ഇതുവരെ വീടിന്റെ നിർമാണത്തിൽ ആകെ ചെലവായ തുകയാണ് മൂന്ന് കോടിയെന്നും അനു വ്യക്തമാക്കി. യൂറോപ്യൻ സ്റ്റൈലിൽ ബ്ലാക്ക് കളറിൽ ആണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്. താൻ ബിഗ് ബോസിൽ ആയിരുന്നത് കൊണ്ട് നിർത്തിവെച്ച പണികൾ വീണ്ടും ആരംഭിച്ചിട്ടുണ്ടെന്നും അനു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/122932/rocky-anus-who-anu-joseph-told-the-truth)