---
title: "വിവാഹം എന്നു കാണുമെന്നുള്ള ചോദ്യത്തിന് കങ്കണ കൊടുത്ത മറുപടി ഇങ്ങനെ; ആകാംക്ഷയിൽ പേക്ഷകർ"
english_title: "Kangana's answer to the question of marriage is as follows; Eager applicants"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122930/kanganas-answer-to-the-question-of-marriage-is-as-follows-eager-applicants"
published_at: "2023-06-16T23:16:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ca0b625850_kakana_1.jpg"
keywords: []
---

# വിവാഹം എന്നു കാണുമെന്നുള്ള ചോദ്യത്തിന് കങ്കണ കൊടുത്ത മറുപടി ഇങ്ങനെ; ആകാംക്ഷയിൽ പേക്ഷകർ

> **Lead Summary:** ബോളിവുഡിൽ വേറിട്ടതും ധീരതയോട് കൂടിയുള്ളതുമായ സ്ത്രീ ശബ്ദമാണ് കങ്കണ റണാവതിൻ്റെത്. ആത്മവിശ്വാസത്തോടും ആർജവത്തോടുമാണ് തൻ്റെ നിലപാടുകൾ എക്കാലത്തും ഈ നായിക തുറന്നു പറഞ്ഞിട്ടുള്ളത്. തന്റെ 36 വയസിനിടെ മികച്ച നടിക്കുള്ള നാല് ദേശീയ പുരസ്‌കാരങ്ങൾ എന്ന അത്ഭുതപ്പെടുത്തുന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള കങ്കണ മനസിലെ ആ​ഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

## Article Content

ബോളിവുഡിൽ വേറിട്ടതും ധീരതയോട് കൂടിയുള്ളതുമായ സ്ത്രീ ശബ്ദമാണ് കങ്കണ റണാവതിൻ്റെത്. ആത്മവിശ്വാസത്തോടും ആർജവത്തോടുമാണ് തൻ്റെ നിലപാടുകൾ എക്കാലത്തും ഈ നായിക തുറന്നു പറഞ്ഞിട്ടുള്ളത്. തന്റെ 36 വയസിനിടെ മികച്ച നടിക്കുള്ള നാല് ദേശീയ പുരസ്‌കാരങ്ങൾ എന്ന അത്ഭുതപ്പെടുത്തുന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള കങ്കണ മനസിലെ ആ​ഗ്രഹം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

 നടി, സംവിധായിക, നിർമാതാവ് എന്നീ നിലകളിൽ തന്റെ മേലിവിലാസം കങ്കണ കുറിച്ചു കഴിഞ്ഞു. കങ്കണ നിർമാതാവായ പുതിയ ചിത്രം ‘ടികു വെഡ്സ് ഷെരു’ എന്ന ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാ​ഗമായാണ് കുടുംബം ജീവിതം നയിക്കാനുള്ള തൻ്റെ ആഗ്രഹം കങ്കണ തുറന്നു പറഞ്ഞത്. വിവാഹം എന്നു കാണുമെന്നുള്ള ചോദ്യത്തിനായിരുന്നു കങ്കണയുടെ മറുപടി. എല്ലാറ്റിനും ഒരു സമയമുണ്ടെന്നു വിശ്വസിക്കുന്നു.

എന്റെ ജീവിതത്തിലും ആ സമയം സംഭവിക്കും. വിവാഹം കഴിക്കാനും കുടുംബമുണ്ടാകാനും ആഗ്രഹമുണ്ട്. അത് ശരിയായ സമയത്ത് സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നത്”, കങ്കണ പറയുന്നു. കാമറക്കു മുന്നിലെ താരപ്പകിട്ടിൽ നിന്നും മാറി ഒരു സാധാരണ അപ്പാർട്മെന്റിൽ ആസിഡ് അക്രമണത്തിരയായ മൂത്ത സഹോദരി രംഗോളിയോടൊപ്പമാണ് കങ്കണ താമസിക്കുന്നത്.

സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും വളരെ ആക്ടീവാണ് താരം. സായ് കബീർ ശ്രീവാസ്തവ സംവിധാനം ചെയ്ത ടികു വെഡ്സ് ഷെരു കങ്കണയുടെ ആദ്യ നിർമാണ സംരംഭമാണ്. നവാസുദ്ദീൻ സിദ്ദിഖിയും അവ്നീത് കൗറും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം ജൂൺ 23 മുതൽ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യും.

### Related Links & Sources
- [Original Story Source](https://moviemax.in/news/122930/kanganas-answer-to-the-question-of-marriage-is-as-follows-eager-applicants)