'ജീവിതം എപ്പോഴും മനോഹരമായിരിക്കും, നമ്മൾ നഷ്ടങ്ങളുടെ കണക്കുകൾ തേടി പോകും വരെ മാത്രം'; നവാസ് വള്ളിക്കുന്ന്

'ജീവിതം എപ്പോഴും മനോഹരമായിരിക്കും, നമ്മൾ നഷ്ടങ്ങളുടെ കണക്കുകൾ തേടി പോകും വരെ മാത്രം';  നവാസ് വള്ളിക്കുന്ന്
2023-06-16T14:52:00 | By Susmitha Surendran

(moviemax.in)  മലയാള സിനിമയിൽ കോഴിക്കോട് ഭാഷയിലൂടെ തന്റെതായ സ്ഥാനം കണ്ടെത്തിയ കലാകാരനാണ് നവാസ് വള്ളിക്കുന്ന് സുഡാനി ഫ്രം നൈജീരിയ, തമാശ എന്നീ ചിത്രങ്ങളിലൂടെ തന്റെ വരവറിയിച്ച നവാസ് കുരുതി എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് നിരവധി മികച്ച സിനിമകൾ നവാസിനെ തേടിയെത്തി . ഇപ്പോഴിതാ തനിക്ക് നഷ്ടപ്പെട്ടു പോയ സിനിമകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം . മമ്മൂക്കയോടൊപ്പമുള്ള സി.ബി.ഐ ഡയറിക്കുറിപ്പും, ദുൽഖർ സൽമാനൊപ്പമുള്ള കിംഗ് ഓഫ് കൊത്തും നവാസിന് നഷ്ടപെട്ട സിനിമകളാണ്.


വിദേശ രാജ്യങ്ങളിൽ പുതിയ ചിത്രങ്ങളുടെ ഷൂട്ട്‌ നടക്കുന്നത് കാരണം മദനോത്സവം ,കഠിന കടോരമീ അണ്ഡകടാഹം, ഷഫീഖിൻ്റെ സന്തോഷം, എൽ.എൽ.ബി, രണ്ട്, അയ്യര് കണ്ട ദുബായ്, ആളങ്കം എന്നീ ചിത്രങ്ങളും നവാസിന് കൈവിട്ട് പോയിട്ടുണ്ട് .

നഷ്ടപ്പെട്ടു പോയ ചിത്രങ്ങളുടെ വിഷമം മനസ്സിൽ ഉണ്ടെങ്കിലും റിലീസ് ആവാനിരിക്കുന്ന ശേഷം മൈക്കിൽ ഫാത്തിമ, ജയിലർ, നദികളിൽ സുന്ദരി യമുന, ആപ്പ് കൈസേ ഹോ എന്നീ സിനിമകളുടെയും ഹോട്ട്സ്റ്റാർ റിലീസ് ചെയ്യുന്ന കേരള ക്രൈം ഫയൽ എന്ന വെബ് സീരിസിന്റെയും തിരക്കിലാണ് താരം .

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

 ജീവിതം എപ്പോഴും മനോഹരമായിരിക്കും, നമ്മൾ നഷ്ടങ്ങളുടെ കണക്കുകൾ തേടി പോകും വരെ മാത്രം... എന്നാൽ നേട്ടങ്ങൾ മാത്രം വിലയിരുത്തിയാൽ ഈ ജീവിതത്തിൻ്റെ കണക്ക് പുസ്തകം ഒരിക്കലും അങ്ങനെ ശരിയാവുകയും ഇല്ല. ആശിച്ചതിലും ഏറെ അവസരങ്ങൾ ലഭിച്ച എൻ്റെ സിനിമാ ജീവിതത്തിൽ ഈയടുത്തായി നഷ്ടപ്പെട്ടു പോയ അവസരങ്ങൾ വളരെ വലുതാണ്...


മമ്മൂക്കയോടൊപ്പമുള്ള സി.ബി.ഐ ഡയറിക്കുറിപ്പും, ദുൽഖർ സൽമാനൊപ്പമുള്ള കിംഗ് ഓഫ് കൊത്തയിലെ ഏറെ പ്രാധാന്യമുള്ള നെഗറ്റീവ് വേഷവും ചെയ്യാനാവാതെ വന്നപ്പോൾ നഷ്ടമായത് ബാപ്പയോടും മകനോടും ഒപ്പമുള്ള അവസരം മാത്രമല്ല വലിയൊരു സ്വപ്നം കൂടിയാണ്...

ഏറ്റെടുത്ത സിനിമകളുടെ ഷൂട്ടിംഗ് അപ്രതീക്ഷിതമായി നീണ്ടു പോകുമ്പോൾ വേദനയോടെ ഒഴിവാക്കേണ്ടി വരുന്നത് അടയാളപ്പെടുത്തലാകേണ്ടി വരുമായിരുന്ന ഒരുപാട് വേഷങ്ങളാണ്...

ഓസ്ട്രേലിയ എന്ന മനോഹര രാജ്യത്ത് ഒന്നര മാസം ഷൂട്ടിംഗിനായി അവസരം ലഭിച്ചത് ഇതിനിടെ കിട്ടിയ വലിയൊരു ഭാഗ്യമാണ്, കൂടെ ഈ പെരുന്നാളിന് ഖത്തറിൽ പോകാനുള്ള ഒരുക്കത്തിലുമാണ്...

https://m.facebook.com/navas.vallikkunnu.3?refid=52&__tn__=C-R

എന്നാൽ മറു വശത്ത് കൈവിട്ടു പോയത് ഒത്തിരി സിനിമകളാണ്. മദനോത്സവം ,കഠിന കടോരമീ അണ്ഡകടാഹം, ഷഫീഖിൻ്റെ സന്തോഷം, പട, എൽ.എൽ.ബി, രണ്ട്, അയ്യര് കണ്ട ദുബായ്, ആളങ്കം, അങ്ങനെ പോകുന്നു ചെയ്യാനാവാതെ പോയ നല്ല ചിത്രങ്ങളുടെ നീണ്ട നിര...

ഇനിയും നല്ലതെന്തോ എന്നെ തേടി വരുമെന്നുള്ള ശുഭാപ്തി വിശ്വാസത്തോടെ പോയതിനെ ഓർമകൾക്ക് മാത്രമായി സമ്മാനിച്ചു കൊണ്ട് പരിഭവങ്ങളില്ലാതെ കാത്തിരിപ്പുണ്ടിവിടെ നിങ്ങളുടെ സ്വന്തം നവാസ് വള്ളിക്കുന്ന്..

Content Highlight: Nawaz talks openly about joys and losses

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup