---
title: "പ്രഭാസിന്റെ 'ആദിപുരുഷ്' മോശം എന്ന് പറഞ്ഞയാളെ മര്‍ദ്ദിച്ച് പ്രഭാസ് ആരാധകര്‍"
english_title: "Prabhas fans thrashed the person who called Prabhas' 'Adipurush' bad"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122796/prabhas-fans-thrashed-the-person-who-called-prabhas-adipurush-bad"
published_at: "2023-06-16T13:28:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c167a25ee0_prabhas.jpg"
keywords: []
---

# പ്രഭാസിന്റെ 'ആദിപുരുഷ്' മോശം എന്ന് പറഞ്ഞയാളെ മര്‍ദ്ദിച്ച് പ്രഭാസ് ആരാധകര്‍

> **Lead Summary:** പ്രഭാസ് നായകനായി വേഷമിട്ട പുതിയ ചിത്രം 'ആദിപുരുഷ്' ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്.

## Article Content

പ്രഭാസ് നായകനായി വേഷമിട്ട പുതിയ ചിത്രം 'ആദിപുരുഷ്' ഇന്നാണ് പ്രദര്‍ശനത്തിന് എത്തിയത്. പ്രഭാസിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഇത്.

'ആദിപുരുഷ്' എന്ന ചിത്രത്തെ കുറിച്ച് മോശം അഭിപ്രായം പങ്കുവെച്ച പ്രേക്ഷകന് പ്രഭാസിന്റെ ആരാധകരില്‍ നിന്ന് മര്‍ദ്ദനമേറ്റുവെന്നും വാര്‍ത്തകള്‍ വരുന്നു. ഹൈദരാബാദിലെ പ്രസാദ് ഐമാക്‍സ് തിയറ്ററിലാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്.

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്‍പദമാക്കിയൊരുക്കുന്ന 'ആദിപുരുഷി'ല്‍ പ്രഭാസ് നായകനായി എത്തിയപ്പോള്‍ വലിയ പ്രേക്ഷകപിന്തുണയായിരുന്നു ആദ്യ ദിവസം ലഭിച്ചത്.

എന്നാല്‍ രാമനായിട്ട് ചിത്രത്തില്‍ പ്രഭാസ് ചേരുന്നില്ല എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. വിഎഫ്‍ക്‍സും നിലവാരം പുലര്‍ത്തുന്നില്ല എന്നും പറഞ്ഞ പ്രേക്ഷനാണ് മര്‍ദ്ദനമേറ്റത്.

[**https://twitter.com/i/status/1669577385010950149**](https://twitter.com/i/status/1669577385010950149)

മാധ്യമങ്ങളോട് 'ആദിപുരുഷി'നെ കുറിച്ച് ഇയാള്‍ തന്റെ അഭിപ്രായം പങ്കുവയ്‍ക്കുമ്പോള്‍ ചുറ്റും കേട്ടുനിന്ന പ്രഭാസ് ആരാധകര്‍ മര്‍ദ്ദിക്കുക ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122796/prabhas-fans-thrashed-the-person-who-called-prabhas-adipurush-bad)