---
title: "ഞാന്‍ എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞത് ആരുടേയും സഹതാപത്തിന് വേണ്ടിയല്ല; കല്‍ക്കി"
english_title: "Kalki revealed that she had to face sexual violence as a child."
publisher: "moviemax.in"
canonical_url: "https://moviemax.in/news/122788/kalki-revealed-that-she-had-to-face-sexual-violence-as-a-child"
published_at: "2023-06-16T13:15:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c136e15e7e_kalkki.jpg"
keywords: []
---

# ഞാന്‍ എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞത് ആരുടേയും സഹതാപത്തിന് വേണ്ടിയല്ല; കല്‍ക്കി

> **Lead Summary:** തന്റെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് കല്‍ക്കി കേക്ല. തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്ന് പറയുന്ന ശീലക്കാരിയാണ് കല്‍ക്കി. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ചുമൊക്കെ കല്‍ക്കി സംസാരിക്കാറുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്താണ് കല്‍ക്കി ബോളിവുഡിലും ആരാധകരുടെ മനസിലും ഇടം നേടുന്നത്. 

## Article Content

തന്റെ പ്രതിഭയും കഠിനാധ്വാനവും കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് കല്‍ക്കി കേക്ല. തന്റെ അഭിപ്രായങ്ങളും നിലപാടുകളുമൊക്കെ തുറന്ന് പറയുന്ന ശീലക്കാരിയാണ് കല്‍ക്കി. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെക്കുറിച്ചും സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ചുമൊക്കെ കല്‍ക്കി സംസാരിക്കാറുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്താണ് കല്‍ക്കി ബോളിവുഡിലും ആരാധകരുടെ മനസിലും ഇടം നേടുന്നത്. 

തന്റെ ജീവിതത്തിലുണ്ടായ ദുരനുഭവം ഒരിക്കല്‍ കല്‍ക്കി തുറന്നു പറഞ്ഞിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കല്‍ക്കി തന്റെ അനുഭവം പറഞ്ഞത്. കുട്ടിയായിരിക്കെ തനിക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നു എന്നാണ് കല്‍ക്കി വെളിപ്പെടുത്തിയത്. ഒമ്പതാമത്തെ വയസിലാണ് കല്‍ക്കിയ്ക്ക് ഈ ദുരനുഭവമുണ്ടാകുന്നത്. 

തന്നോട് ആര്‍ക്കും സഹതാപം തോന്നാന്‍ വേണ്ടിയല്ല അനുഭവം പങ്കിടുന്നത്, പക്ഷെ മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാകണം. തങ്ങളുടെ മക്കളെ ഇത്തരം അനുഭവങ്ങളില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കണം എന്നാണ് കല്‍ക്കി പറയുന്നത്. 

''ഞാന്‍ എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് പറഞ്ഞത് ആരുടേയും സഹതാപത്തിന് വേണ്ടിയല്ല. മറിച്ച്, ഇതേ അവസ്ഥയിലൂടെ കടന്നു പോയവര്‍ക്ക് സംസാരിക്കാനുള്ള ആത്മവിശ്വാസം നല്‍കാനാണ്. എന്താണെന്ന് പോലും അറിയാതെ ഞാന്‍ ഒരാളെ ഞാനുമായി സെക്‌സ് ചെയ്യാന്‍ അനുവധിച്ചു, എന്റെ ഒമ്പതാമത്തെ വയസില്‍. അമ്മ കണ്ടുപിടിക്കും എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ഭയം. എന്റെ തെറ്റാണെന്ന് കരുതി വര്‍ഷങ്ങളോളം രഹസ്യമാക്കി വച്ചു'', കല്‍ക്കി പറയുന്നു. 

''എനിക്ക് ആത്മവിശ്വാസവും ബോധ്യവും ഉണ്ടായിരുന്നുവെങ്കില്‍ മാതാപിതാക്കളോട് സംസാരിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ അത് എന്നെ എന്റെ സെക്ഷ്വാലിറ്റിയെക്കുറിച്ചുള്ള വര്‍ഷങ്ങളുടെ ആശങ്കകളില്‍ നിന്നും രക്ഷിച്ചേനെ.

സെക്‌സ് എന്ന വാക്കിനെക്കുറിച്ചും സ്വകാര്യഭാഗങ്ങളെക്കുറിച്ചുമുള്ള വിലക്ക് മാതാപിതാക്കള്‍ എടുത്ത് കളയണം. തുറന്ന് സംസാരിക്കാന്‍ സാധിച്ചാല്‍ മക്കളെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാനായേക്കും'' എന്നും കല്‍ക്കി കൂട്ടിച്ചേര്‍ത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/122788/kalki-revealed-that-she-had-to-face-sexual-violence-as-a-child)