---
title: "എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം സൽമാനോ ഷാറൂഖോ കരൺ ജോഹറോ അല്ല ആ വ്യക്തി; തുറന്ന് പറഞ്ഞ് കെ.ആർ.കെ"
english_title: "If something happens to me, it's not because of Salman, Shah Rukh or Karan Johar; K.R.K"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122778/if-something-happens-to-me-its-not-because-of-salman-shah-rukh-or-karan-johar-krk"
published_at: "2023-06-16T12:56:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c0ece7367e_k_r_k_.jpg"
keywords: []
---

# എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം സൽമാനോ ഷാറൂഖോ കരൺ ജോഹറോ അല്ല ആ വ്യക്തി; തുറന്ന് പറഞ്ഞ് കെ.ആർ.കെ

> **Lead Summary:** **[ ** നടൻ അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് വിവാദ നിരൂപകൻ കെ.ആർ.കെ രംഗത്ത് . അക്ഷയ് കുമാർ തന്നെ ജയിലിൽ വെച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഭാഗ്യം കൊണ്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും കെ.ആർ.കെ ട്വീറ്റ് ചെയ്തു.

## Article Content

**[ ** നടൻ അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ബോളിവുഡ് വിവാദ നിരൂപകൻ കെ.ആർ.കെ രംഗത്ത് . അക്ഷയ് കുമാർ തന്നെ ജയിലിൽ വെച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഭാഗ്യം കൊണ്ടാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും കെ.ആർ.കെ ട്വീറ്റ് ചെയ്തു.

അക്ഷയ് കുമാർ ഒഴികെ മറ്റെല്ലാ ബോളിവുഡ് താരങ്ങളുമായി വളരെ അടുത്ത ബന്ധമാണെനിക്കുള്ളത്. അക്ഷയ് കുമാർ തന്നെ ജയിലേക്ക് അയക്കുകയും അവിടെ വെച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.

ഭാഗ്യം കൊണ്ടാണ് അന്ന് അവിടെ നിന്ന് രക്ഷപ്പെട്ടത്.തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി സൽമാൻഖാനോ ഷാറൂഖ് ഖാനോ കരൺ ജോഹറോ അല്ല. അതിന് കാരണം അക്ഷയ് കുമാർ മാത്രമാണ്-കെ.ആർ.കെ ട്വീറ്റ് ചെയ്തു.

'ഓഎംജി 2' അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. 2021 പുറത്ത് ഇറങ്ങിയ‘ഓ മൈ ഗോഡ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത് . ആഗസ്റ്റ് 11 നാണ് ചിത്രം തി‍യറ്ററുകളിൽ എത്തുന്നത്. യാമി ഗൗതം നായിക. ചിത്രത്തിൽ പങ്കജ് ത്രിപാഠി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122778/if-something-happens-to-me-its-not-because-of-salman-shah-rukh-or-karan-johar-krk)