---
title: "ശ്രീശാന്തിനെ പിറകിലിരുത്തി ധോണിയുടെ ബൈക്ക് യാത്ര; വിഡിയോ വൈറൽ"
english_title: "Dhoni's bike ride behind Sreesanth; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122769/dhonis-bike-ride-behind-sreesanth-the-video-went-viral"
published_at: "2023-06-16T12:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c07ada5fa7_DHONI_1.jpg"
keywords: []
---

# ശ്രീശാന്തിനെ പിറകിലിരുത്തി ധോണിയുടെ ബൈക്ക് യാത്ര; വിഡിയോ വൈറൽ

> **Lead Summary:** സൂപ്പർതാരം എം.എസ്. ധോണിയുടെ വാഹന കമ്പം എല്ലാവർക്കും ഒരുപോലെ അറിയുന്ന കാര്യമാണ്. വിന്റേജ് വാഹനങ്ങളുടെ വലിയ ശേഖരം തന്നെ താരത്തിന്‍റെ ഗാരേജിലുണ്ട്. അതുപോലെ ഇഷ്ടമുള്ള വാഹനങ്ങൾ തേടിപിടിച്ച് സ്വന്തമാക്കുന്നതും ധോണിയുടെ ശീലമാണ്.

## Article Content

സൂപ്പർതാരം എം.എസ്. ധോണിയുടെ വാഹന കമ്പം എല്ലാവർക്കും ഒരുപോലെ അറിയുന്ന കാര്യമാണ്. വിന്റേജ് വാഹനങ്ങളുടെ വലിയ ശേഖരം തന്നെ താരത്തിന്‍റെ ഗാരേജിലുണ്ട്. അതുപോലെ ഇഷ്ടമുള്ള വാഹനങ്ങൾ തേടിപിടിച്ച് സ്വന്തമാക്കുന്നതും ധോണിയുടെ ശീലമാണ്.

കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട ധോണിയുടെ ഒരു ബൈക്ക് യാത്രയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.

മലയാളിയായ മുൻ ഇന്ത്യൻ പേസർ എസ്. ശ്രീശാന്തിനെ പിറകിലിരുത്തി റോഡിലൂടെ ബൈക്കോടിച്ചു പോകുന്ന ധോണിയുടെ ഒരു പഴയ വിഡിയോയാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരിക്കുന്നത്.

സിഗ്നലിൽ ബൈക്ക് നിർത്തുമ്പോൾ സമീപത്തുള്ളവർ ഇവരുടെ ചിത്രം പകർത്തുന്നതും വിഡിയോയിൽ കാണാം. എന്നാൽ, ഇത് എപ്പോഴുള്ള വിഡിയോയാണെന്ന കാര്യത്തിൽ വ്യക്തതയില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/122769/dhonis-bike-ride-behind-sreesanth-the-video-went-viral)