---
title: "ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്, പുള്ളി എല്ലാവര്‍ക്കും ഒരു മാതൃക ആയി; അജു വര്‍ഗീസ്"
english_title: "Aju Varghese says he is someone who respects Santosh Pandit."
publisher: "moviemax.in"
canonical_url: "https://moviemax.in/news/122726/aju-varghese-says-he-is-someone-who-respects-santosh-pandit"
published_at: "2023-06-16T10:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bf0507fb40_ajuvargees.jpg"
keywords: []
---

# ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്, പുള്ളി എല്ലാവര്‍ക്കും ഒരു മാതൃക ആയി; അജു വര്‍ഗീസ്

> **Lead Summary:** 'മലർവാടി ആർട്സ് ക്ലബ്' എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് അജു വർഗീസ് . പിന്നീട് ഇങ്ങോട്ട് നിരവധി നല്ല നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻറേതായ ഒരു സ്ഥാനം നേടിയെടുക്കാൻ നടന് സാധിച്ചിട്ടുണ്ട് .

## Article Content

'മലർവാടി ആർട്സ് ക്ലബ്' എന്ന മലയാള സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് അജു വർഗീസ് . പിന്നീട് ഇങ്ങോട്ട് നിരവധി നല്ല നല്ല കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻറേതായ ഒരു സ്ഥാനം നേടിയെടുക്കാൻ നടന് സാധിച്ചിട്ടുണ്ട് .

ഇപ്പോഴിതാ സന്തോഷ് പണ്ഡിറ്റിനെ ബഹുമാനിക്കുന്ന ഒരാളാണ് താനെന്ന് പറയുകയാണ് അജു വര്‍ഗീസ്. തന്റെ അഭിപ്രായത്തില്‍ മലയാള സിനിമ എത്തിപ്പെടാന്‍ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്.

അഞ്ചുലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് എല്ലാവര്‍ക്കും സന്തോഷ് പണ്ഡിറ്റ് കാണിച്ചു കൊടുത്തു എന്നാണ് അജു വര്‍ഗീസ് പറയുന്നത്.

മീഡിയാവണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് സംസാരിച്ചത്. ”സിനിമ ഒരിക്കലും ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയല്ല. അത് സിനിമാക്കാര്‍ വെറുതെ പറയുന്നതാണ്. ടാലന്റ് ഉള്ളവര്‍ പുറത്തുണ്ട്. അവര്‍ക്ക് പണം കൊടുത്ത് സ്‌ക്രിപ്റ്റ് എഴുതിപ്പിച്ചാല്‍ സിനിമ ഹിറ്റ് ആകും. അതൊരു സിമ്പിള്‍ ടൂള്‍ ആണ്.”

”ഞാനൊക്കെ സിനിമയിലേക്ക് വന്നത് വിനീത് ശ്രീനിവാസന്‍ വിചാരിച്ചിട്ടാണ്. ഞാന്‍ ഇതുവരെ ഇവിടുത്തെ ഒരു വലിയ പ്രൊഡക്ഷന്റെയോ സിനിമകളുടെയോ ഭാഗമായിട്ടില്ല. ആരും വിളിക്കാതിരുന്നപ്പോഴൊന്നും ഒരു വിഷമവും ഉണ്ടായിരുന്നില്ല. ഞാന്‍ ചെയ്തതൊക്കെ ചെറിയ സിനിമകളാണ്.”

”രണ്ട് കോടി, രണ്ടര കോടി എന്നീ ബജറ്റുകളിലാണ് മിക്ക പടങ്ങളും വന്നിട്ടുള്ളത്. വെള്ളിമൂങ്ങ, അടി കപ്പ്യാരെ കൂട്ടമണി, തട്ടത്തിന്‍ മറയത്ത് ഒക്കെ ചെറിയ പടങ്ങളാണ്. ഇവിടെ ഇപ്പോള്‍ മൊണോപൊളി ഇല്ല. ആര്‍ക്കും സിനിമകള്‍ ചെയ്യാം. മലയാള സിനിമ എത്തിപ്പെടാന്‍ സാധ്യത ഇല്ലാതിരുന്ന പല സാധാരണക്കാരുടെ കൈകളിലേക്കും എത്തിയിട്ടുണ്ട്.”

”അതിന് ഞാന്‍ ബഹുമാനിക്കുന്ന ഒരാളാണ് സന്തോഷ് പണ്ഡിറ്റ്. അഞ്ചുലക്ഷം രൂപക്ക് സിനിമ എടുക്കാമെന്ന് അദ്ദേഹം എല്ലാവര്‍ക്കും കാണിച്ചുകൊടുത്തു. അദ്ദേഹം ചെയ്യുന്ന സിനിമകളുടെ ക്വാളിറ്റി ഒന്നും ഞാന്‍ പറയുന്നില്ല. പക്ഷെ പുള്ളി എല്ലാവര്‍ക്കും ഒരു മാതൃക ആയി” എന്നാണ് അജു വര്‍ഗീസ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122726/aju-varghese-says-he-is-someone-who-respects-santosh-pandit)