---
title: "നിർമ്മാതാവിൽ നിന്ന് സംവിധായകനിലേക്ക്...; പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതനായ ഈ താരത്തെ മനസ്സിലായോ...? "
english_title: "From producer to director...; Do you understand this star who is very well known to the audience...?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122690/from-producer-to-director-do-you-understand-this-star-who-is-very-well-known-to-the-audience"
published_at: "2023-06-16T07:23:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648bc0e1432a3_Untitled-1_copy.jpg"
keywords: []
---

# നിർമ്മാതാവിൽ നിന്ന് സംവിധായകനിലേക്ക്...; പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതനായ ഈ താരത്തെ മനസ്സിലായോ...? 

> **Lead Summary:** **നി**ർമ്മാതാവിൽ നിന്ന് സംവിധായകനിലേക്ക്...; പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതനായ ഈ താരത്തെ മനസ്സിലായോ...? ഒരു ചെറിയ മേക്കോവര്‍ നടത്തി അഭിനയലോകത്തു ചിരപ്രതിഷ്‌ഠ നേടിയ നടന്മാര്‍ ഒട്ടേറെയുണ്ട്.

## Article Content

**നി**ർമ്മാതാവിൽ നിന്ന് സംവിധായകനിലേക്ക്...; പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതനായ ഈ താരത്തെ മനസ്സിലായോ...? ഒരു ചെറിയ മേക്കോവര്‍ നടത്തി അഭിനയലോകത്തു ചിരപ്രതിഷ്‌ഠ നേടിയ നടന്മാര്‍ ഒട്ടേറെയുണ്ട്.

ഒന്ന് താടി വളര്‍ത്തുകയോ, മുടി മുറിക്കുകയോ മറ്റോ ചെയ്താകും അവര്‍ ഒരിക്കലും മായാത്ത ഇമേജുമായി പ്രേക്ഷകരുടെ മനസിനുള്ളിലേക്ക് കടക്കുക. അത്തരമൊരു മേക്കോവറിന്റെ കഥയുമായി വരികയാണ് ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചതനായ ഈ താരം.

മലയാള സിനിമാ ലോകമാണ് ഇദ്ദേഹത്തിന് പ്രവേശന വാതില്‍ തുറന്നു നല്‍കിയത്. മോഹൻലാല്‍ നായകനായ കിരീടം സിനിമയുടെ കോ-പ്രൊഡ്യൂസര്‍ ആയാണ് തുടക്കം. ചിത്രം സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. അതിനു ശേഷം കളിവീട്, മയില്‍പ്പീലിക്കാവ്, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ വിജയചിത്രങ്ങള്‍ക്ക് അദ്ദേഹം ശില്പിയായി.

എന്നാല്‍ സീരിയല്‍ മേഖലയാണ് അദ്ദേഹത്തിലെ നടനെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഹരിചന്ദനം എന്ന സീരിയലിലെ വെങ്കിടി സ്വാമിയാണ് നടൻ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരിയര്‍ ബ്രേക്ക് ആയത്. ഇതിലേക്കുള്ള പ്രധാന ആവശ്യം അദ്ദേഹത്തിന്റെ കട്ടിമീശ വടിക്കുക എന്നായിരുന്നു.

ഒരു തമിഴ് സീരിയലില്‍ വേഷമിടവേയാണ് ഏഷ്യാനെറ്റിലെ ‘ഹരിചന്ദനം’ എന്ന പരമ്പരയിലേക്ക് ദിനേശ് പണിക്കര്‍ക്ക് ക്ഷണം ലഭിച്ചത്. ഇതില്‍ മല്ലിക സുകുമാരന്റെ ഭര്‍ത്താവിന്റെ വേഷമായിരുന്നു.

നടി സുജിതയുടെ ഉണ്ണിമായ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ സീരിയല്‍ കൂടിയാണിത് തന്റെ അഭിനയ ജീവിതത്തെ ബാധിക്കുമോ എന്ന ആശങ്കയോടെ തുടങ്ങി എങ്കിലും സീരിയല്‍ ഹിറ്റായി മാറി.

ഈ സീരിയലിലെ ദിനേശ് പണിക്കര്‍ തുടങ്ങിവച്ച മറ്റു രണ്ടു കാര്യങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ഇംഗ്ലീഷ് അക്ഷരമായ U പോലത്തെ കുറി ആയിരുന്നു അതിലൊന്ന് മറ്റൊന്ന് കുര്‍ത്ത പോലത്തെ ജുബ്ബയും. അതുവരെ മലയാള സീരിയലുകള്‍ നടത്താത്ത പരീക്ഷണമായിരുന്നു ഇത് രണ്ടും.

നിലവില്‍ സൂര്യ ടി.വി.യിലെ പരമ്ബരയില്‍ അദ്ദേഹം വേഷമിടുന്നു കരിയറില്‍ ഇതുവരെയായി ദിനേശ് പണിക്കര്‍ ഒൻപതു സിനിമകള്‍ നിര്‍മിച്ചിരിക്കുന്നു. 2003ലെ ‘സ്വപ്നം’ എന്ന സീരിയലാണ് മിനി സ്ക്രീൻ അഭിനയജീവിതത്തിനു തുടക്കമായത്. ‘പാടാത്ത പൈങ്കിളി’യാണ് ഏറ്റവും പുതിയ സീരിയല്‍

### Related Links & Sources
- [Original Story Source](https://moviemax.in/news/122690/from-producer-to-director-do-you-understand-this-star-who-is-very-well-known-to-the-audience)