---
title: " തന്റെ നായ്ക്കുട്ടനടുത്തിരുന്ന് പൊട്ടിച്ചിരിച്ച്  മോഹൻലാൽ, ചിത്രം വൈറൽ "
english_title: "Mohanlal burst out laughing sitting next to his puppy, the picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122661/mohanlal-burst-out-laughing-sitting-next-to-his-puppy-the-picture-went-viral"
published_at: "2023-06-15T22:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b3fc4cd5fe_mohanlal.jpg"
keywords: []
---

#  തന്റെ നായ്ക്കുട്ടനടുത്തിരുന്ന് പൊട്ടിച്ചിരിച്ച്  മോഹൻലാൽ, ചിത്രം വൈറൽ 

> **Lead Summary:** മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. പതിറ്റാണ്ടുകളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് നൽകിയത്, നൽകി കൊണ്ടിരിക്കുന്നത്.

## Article Content

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മോഹൻലാൽ. പതിറ്റാണ്ടുകളായുള്ള തന്റെ അഭിനയ ജീവിതത്തിൽ ഒട്ടനവധി മികച്ച കഥാപാത്രങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് നൽകിയത്, നൽകി കൊണ്ടിരിക്കുന്നത്.

മോഹൻലാലിന്റേതായി പുറത്തുവരുന്ന ഫോട്ടോകളും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

സിംബ എന്ന തന്റെ പെറ്റ് ​ഡോ​ഗിന് ഒപ്പമുള്ള ഫോട്ടോ മോഹൻലാൽ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്. 'ശരി, സിംബ ഒരു തമാശ പറഞ്ഞു', എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. തന്റെ നായ്ക്കുട്ടനടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം.

ഫോട്ടോ പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. 'നല്ല ടീമിന്റെ കൂടെ വർക്ക്‌ ചെയ്ത ഒരു എനർജിയും പോസിറ്റീവിറ്റിയും കാണാൻ ഉണ്ട് ആ മുഖത്തു, ലാലേട്ടനും നായ്ക്കളും തമ്മിലുള്ള ഒരു പ്രണയകഥയുണ്ട്, ഒരിക്കലും അവസാനിക്കാത്ത ഒരു പ്രണയകഥ', എന്നിങ്ങനെ പോകുന്നു കമന്റുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/122661/mohanlal-burst-out-laughing-sitting-next-to-his-puppy-the-picture-went-viral)