---
title: "49 കാരന്‍ നവാസുദ്ദീന്‍ സിദ്ദിഖി 21 കാരിയെ ചുംബിക്കുന്നു; ടിക്കു വെഡ്സ് ഷെറു ട്രെയിലറിനെതിരെ വിമര്‍ശനം"
english_title: "49-year-old Nawazuddin Siddiqui kisses 21-year-old; Criticism against Tiku Weds Sheru trailer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122603/49-year-old-nawazuddin-siddiqui-kisses-21-year-old-criticism-against-tiku-weds-sheru-trailer"
published_at: "2023-06-15T17:14:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648af9ef2a489_viral.jpg"
keywords: []
---

# 49 കാരന്‍ നവാസുദ്ദീന്‍ സിദ്ദിഖി 21 കാരിയെ ചുംബിക്കുന്നു; ടിക്കു വെഡ്സ് ഷെറു ട്രെയിലറിനെതിരെ വിമര്‍ശനം

> **Lead Summary:** നവാസുദ്ദീന്‍ സിദ്ദിഖിയും അവ്നീത് കൗറും ഒരുമിച്ച ചിത്രം ടിക്കു വെഡ്സ് ഷെറുവിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് ജൂണ്‍ 23ന് റിലീസാകുന്നത്.

## Article Content

നവാസുദ്ദീന്‍ സിദ്ദിഖിയും അവ്നീത് കൗറും ഒരുമിച്ച ചിത്രം ടിക്കു വെഡ്സ് ഷെറുവിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചിത്രം ആമസോണ്‍ പ്രൈം വഴിയാണ് ജൂണ്‍ 23ന് റിലീസാകുന്നത്.

ട്രെയിലറിന് പിന്നാലെ ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളായ ടിക്കുവും ഷെറുവും തമ്മിലുള്ള ചുംബന രംഗത്തെച്ചൊല്ലി ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച സജീവമാകുകയാണ്.

ട്രെയിലറിലെ നവാസുദ്ദീന്റെയും അവ്‌നീതിന്റെയും ലിപ് ലോക്ക് രംഗം വൈറലായതോടെ രണ്ടുപേരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ ഉറക്കം കെടുത്തിയിരിക്കുന്നത്. നവാസുദ്ദീന് 49 വയസാണ്. അവ്‌നീതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 21 വയസ്സായി എന്നാണ് റെഡ്ഡിറ്റിലെ ഒരു പോസ്റ്റില്‍ പറയുന്നത്.

[https://youtu.be/0mvglHtAGC8](https://youtu.be/0mvglHtAGC8)

റെഡ്ഡിറ്റില്‍ ഒരു ഉപയോക്താവ് ഇങ്ങനെ എഴുതി ”ഇതില്‍ നവാസിനെ ന്യായീകരിക്കാന്‍ സാധിക്കില്ല’. ‘ഇത് വളരെ മോശമാണ്, ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ അവ്‌നീതിന് പ്രായം 20 വയസ്സായിരുന്നു. ട്രെയിലറില്‍ വളരെ ഗ്ലാമറസായാണ് നടി അഭിനയിക്കുന്നത്’- ഒരാള്‍ പറയുന്നു.

ടിക്കു വെഡ്സ് ഷേരു അവ്‌നീത് കൗറിന്റെ ബോളിവുഡിലെ ആദ്യത്തെ ചിത്രമാണ്. കങ്കണ റണാവത്താണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122603/49-year-old-nawazuddin-siddiqui-kisses-21-year-old-criticism-against-tiku-weds-sheru-trailer)