---
title: "ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ  "
english_title: "Police have arrested two people in connection with the theft at the house of Bollywood actress Shilpa Shetty."
publisher: "moviemax.in"
canonical_url: "https://moviemax.in/news/122577/police-have-arrested-two-people-in-connection-with-the-theft-at-the-house-of-bollywood-actress-shilpa-shetty"
published_at: "2023-06-15T16:00:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ae8989fa9d_shilpashetty.jpg"
keywords: []
---

# ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ  

> **Lead Summary:** ബോളിവുഡ് നടി ഷിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. മുംബൈയിലെ ജുഹുവിലെ വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു.

## Article Content

ബോളിവുഡ് നടി ഷിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടി. മുംബൈയിലെ ജുഹുവിലെ വീട്ടിൽ കഴിഞ്ഞയാഴ്ച നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിരുന്നു.

തുടർന്ന് ജുഹു പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

ജൂൺ എട്ടിന് 48ാം ജന്മദിനം ആഘോഷിച്ച ഷിൽപ ഷെട്ടി നിലവിൽ കുടുംബസമേതം ഇറ്റലിയിൽ അവധി ആഘോഷത്തിലാണ്. ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളായിരുന്ന ഷിൽപ ഷെട്ടി ടെലിവിഷൻ ഷോകളിലൂടെയും നിറഞ്ഞുനിന്നിരുന്നു.

14 വർഷത്തെ ഇടവേളക്ക് ശേഷം 2021ൽ ‘ഹംഗാമ 2’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ തിരിച്ചെത്തിയെങ്കിലും ചിത്രം പരാജയപ്പെട്ടിരുന്നു. രോഹിത് ഷെട്ടിയുടെ ഇന്ത്യൻ ​പൊലീസ് ഫോഴ്സ് ആണ് അടുത്ത ചിത്രം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/122577/police-have-arrested-two-people-in-connection-with-the-theft-at-the-house-of-bollywood-actress-shilpa-shetty)