---
title: "'അവരുടെ ഓരോ ഫീച്ചറുകളും മനോഹരമാണ്'; മേക്കപ്പ്മാന്‍ ഉണ്ണി"
english_title: "The pictures and note shared by Kavya's make-up man are now getting the attention of social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/122550/the-pictures-and-note-shared-by-kavyas-make-up-man-are-now-getting-the-attention-of-social-media"
published_at: "2023-06-15T13:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648acae4b960c_kavya.jpg"
keywords: []
---

# 'അവരുടെ ഓരോ ഫീച്ചറുകളും മനോഹരമാണ്'; മേക്കപ്പ്മാന്‍ ഉണ്ണി

> **Lead Summary:** മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് കാവ്യ. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകാണെങ്കിലും ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് കാവ്യ മാധവന്‍.

## Article Content

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് കാവ്യ. അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകാണെങ്കിലും ഇപ്പോഴും ഏറെ ആരാധകരുള്ള താരമാണ് കാവ്യ മാധവന്‍.

വളരെ അപൂര്‍വ്വമായേ കാവ്യയുടെ ചിത്രങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളൂ. അത് വൈറലാകാറുമുണ്ട്. കാവ്യയുടെ മേക്ക്പ്പ്മാന്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

”കാവ്യയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷം തോന്നുന്നു. അവരുടെ ഓരോ ഫീച്ചറുകളും മനോഹരമാണ്. ഫ്രഷ് മുഖത്തിനൊപ്പം തുറന്നിട്ട മുടിയിഴകളും. ഈ ദിവസവും നിങ്ങള്‍ തന്നെയാകട്ടെ ലോകം കീഴടക്കുന്നത്. ഓരോ തവണയും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്നതിന് നന്ദി കാവ്യ” എന്നാണ് മേക്കപ്പ്മാന്‍ ഉണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

2016 നവംബര്‍ 25ന് ആയിരുന്നു ദിലീപുമായുള്ള കാവ്യയുടെ വിവാഹം. 2019 ഒക്ടോബറിലാണ് ദിലീപിനും കാവ്യയ്ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചത്. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര്.

അതേസമയം, വ്യവസായി യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനെത്തിയ കാവ്യയുടെയും ദിലീപിന്റെയും മഹാലക്ഷ്മിയുടെയും വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന മഹാലക്ഷ്മിയുടെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/122550/the-pictures-and-note-shared-by-kavyas-make-up-man-are-now-getting-the-attention-of-social-media)