---
title: "പേളി പഴയത് പോലെയല്ല ഭയങ്കരമായ മാറ്റം ഉണ്ട് ; തുറന്ന് പറഞ്ഞ് ഗോവിന്ദ് പദ്മ സൂര്യ"
english_title: "Pearl is not like it used to be, there is a terrible change; Govind Padma Surya openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122449/pearl-is-not-like-it-used-to-be-there-is-a-terrible-change-govind-padma-surya-openly"
published_at: "2023-06-15T08:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648a80b56abd6_g_p_1.jpg"
keywords: []
---

# പേളി പഴയത് പോലെയല്ല ഭയങ്കരമായ മാറ്റം ഉണ്ട് ; തുറന്ന് പറഞ്ഞ് ഗോവിന്ദ് പദ്മ സൂര്യ

> **Lead Summary:** ടെലിവിഷൻ രം​ഗത്ത് നിറസാന്നിധ്യമാണ് ​ഗോവിന്ദ് പത്മസൂര്യ. മലയാളത്തേക്കാളും തെലുങ്ക് സിനിമകളിലാണ് ജിപി കൂടുതൽ സജീവം. അവതാരകനെന്ന നിലയിൽ ജിപി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റ് ഷോയിലൂടെയാണ് ജി പി ഈ രംഗത്തേക്ക് വരുന്നത് . പേളി മാണിയും ജിപിയുമാണ് ഷോയുടെ ആദ്യ സീസണിൽ അവതാരകരായി വന്നത്. ഇരുവരും ഷോയിലൂടെ അടുത്ത സുഹൃത്തുക്കളുമായി.

## Article Content

ടെലിവിഷൻ രം​ഗത്ത് നിറസാന്നിധ്യമാണ് ​ഗോവിന്ദ് പത്മസൂര്യ. മലയാളത്തേക്കാളും തെലുങ്ക് സിനിമകളിലാണ് ജിപി കൂടുതൽ സജീവം. അവതാരകനെന്ന നിലയിൽ ജിപി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റ് ഷോയിലൂടെയാണ് ജി പി ഈ രംഗത്തേക്ക് വരുന്നത് . പേളി മാണിയും ജിപിയുമാണ് ഷോയുടെ ആദ്യ സീസണിൽ അവതാരകരായി വന്നത്. ഇരുവരും ഷോയിലൂടെ അടുത്ത സുഹൃത്തുക്കളുമായി.

പിന്നീട് നിരവധി ഷോകളിൽ പേളിയും ജിപിയും അവതാരകരായെത്തി. ഇന്നും പേളി-ജിപി കോംബോയ്ക്ക് ആരാധകർ ഏറെയുണ്ട് . പേളിയുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് ജിപി ഇപ്പോൾ . അച്ചൻ പറയുന്നു 'എനിക്ക് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ പറ്റിയ സുഹൃത്തുക്കളിൽ ഒരാളാണ് പേളി. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഞങ്ങൾ അങ്ങനെയൊരു പ്ലാറ്റ് ഫോമിലാണ്‌ പരിചയപ്പെടുന്നത്.

രണ്ടാമത് ഞങ്ങൾ രണ്ട് പേരുടെയും സോഡിയാക് സൈൻ ജെമിനിയാണ്. പക്ഷെ പേളിക്ക് കോമാളിത്തരങ്ങൾ ഇത്തിരി കൂടുതലാണ്. പക്ഷെ ഞാൻ വളരെ സീരിയസായ ഒരു കാര്യം ഏൽപ്പിച്ചാൽ വളരെ സീരിയസായി അതിനെ ഡീൽ ചെയ്യും. അടുത്തിടെ പേളിയുടെ കൂടെ സൈമ അവാർഡ് ആങ്കർ ചെയ്തപ്പോൾ ഞാൻ അത്ഭുതപ്പെട്ട് പോയി. അവളിൽ ഭയങ്കരമായ വ്യത്യാസങ്ങൾ വന്നു. മുമ്പ് ആങ്കർ ചെയ്യുമ്പോൾ ചില നിരുത്തരവാദിത്വങ്ങൾ പേളിക്കുണ്ടായിരുന്നു.

മൂഡ് ഉണ്ടെങ്കിൽ ഭയങ്കര കൗണ്ടർ ആയിരിക്കും. മൂഡില്ലെങ്കിൽ ഒന്നും മിണ്ടില്ല. മൊത്തം നമ്മുടെ തലയിൽ ആയിരിക്കും. ഇപ്പോൾ അതിൽ നിന്നെല്ലാം ഒരുപാട് മാറി ജിപി പറഞ്ഞു. ചില സമയത്ത് അവളുടെ മണ്ടത്തരങ്ങൾ കാണുമ്പോൾ വിളിച്ച് പറയാറുണ്ട്. അവളെ വിളിച്ച് ചീത്ത പറയാനുള്ള അധികാരം തനിക്കുണ്ട്. ചില സമയത്ത് പേളി പിണങ്ങും.

​ഗർഭിണിയായ സമയത്ത് കാണാൻ ചെല്ലാത്തതിന് പേളി പിണങ്ങിയിരുന്നെന്നും ജിപി ഓർത്തു. .ഇത്രയും വർഷം നീണ്ട ഇടവേളയ്ക്ക് കാരണവും നടൻ വ്യക്തമാക്കി. പ്രേതത്തിന് ശേഷം ആ​ഗ്രഹിച്ച മലയാള സിനിമകൾ ലഭിച്ചില്ല. അതേസമയം തെലുങ്കിൽ നിന്നും നല്ല അവസരങ്ങൾ വന്നു. ഇതോടെ തെലുങ്കിലേക്ക് ശ്രദ്ധ കൊടുത്തു. മലയാളത്തിൽ നായകനായി സിനിമ ചെയ്യാനാണ് ആ​ഗ്രഹിച്ചതെന്നും ജിപി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/122449/pearl-is-not-like-it-used-to-be-there-is-a-terrible-change-govind-padma-surya-openly)