---
title: "വിമാനത്തിൽ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതി "
english_title: "misbehaved on the plane; Complaint against actor Vinayak"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122419/misbehaved-on-the-plane-complaint-against-actor-vinayak"
published_at: "2023-06-14T22:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489f4dd1cefa_vinayakan.jpg"
keywords: []
---

# വിമാനത്തിൽ മോശമായി പെരുമാറി; നടൻ വിനായകനെതിരെ പരാതി 

> **Lead Summary:** വിമാനത്തിൽ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയ നടൻ വിനായകനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത വിമാനക്കമ്പനിക്കെതിരെ യുവാവ് ഹൈക്കോടതിയില്‍.

## Article Content

വിമാനത്തിൽ കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ മോശമായി പെരുമാറിയ നടൻ വിനായകനെതിരെ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത വിമാനക്കമ്പനിക്കെതിരെ യുവാവ് ഹൈക്കോടതിയില്‍.

സംഭവത്തിൽ ഇൻഡിഗോ എയൽലൈൻസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വിനായകനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. പഞ്ചാബിലെ സ്കൂളിൽ ജോലി ചെയ്യുന്ന മലയാളിയായ ജിബി ജെയിംസാണ് പരാതിക്കാരൻ.

മേയ് 27ന് ഗോവയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവമെന്നാണ് വിവരം. വിനായകൻ തന്നോട് മോശമായി പെരുമാറിയെന്നും വിമാനത്തിൽനിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാൽ നടപടിയെടുക്കാൻ‌ കഴിയില്ലെന്നാണ് വിമാനക്കമ്പനി അറിയിച്ചതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

വിമാനക്കമ്പനിയുടെ നിലപാടിനെതിരെയാണ് ജിബി ഹൈക്കോടതിയെ സമീപിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122419/misbehaved-on-the-plane-complaint-against-actor-vinayak)