---
title: "സന മൊയ്തൂട്ടിയുടെ മധുര ഗാനം ഇനി മലയാളക്കരയും ഏറ്റു പാടും           "
english_title: " Anandakallyanam is the first song sung by Sana Moithootty in Malayalam cinema"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1223/anandakallyanam-is-the-first-song-sung-by-sana-moithootty-in-malayalam-cinema"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f65aad752924_anandhakalyanam.jpg"
keywords: []
---

# സന മൊയ്തൂട്ടിയുടെ മധുര ഗാനം ഇനി മലയാളക്കരയും ഏറ്റു പാടും           

> **Lead Summary:** വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി ആലപിച്ച ഗാനവുമായി ആനന്ദക്കല്ല്യാണമെന്ന ചലച്ചിത്രം എത്തുന്നു.

## Article Content

വിവിധ ഭാഷകളില്‍ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ ആലപിച്ച് തരംഗം സൃഷ്ടിച്ച പ്രമുഖ ദക്ഷിണേന്ത്യന്‍ ഗായിക സന മൊയ്തൂട്ടി മലയാള സിനിമയില്‍ ആദ്യമായി ആലപിച്ച ഗാനവുമായി ആനന്ദക്കല്ല്യാണമെന്ന ചലച്ചിത്രം എത്തുന്നു.

നവാഗതനായ പി.സി.സുധീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ആനന്ദക്കല്ല്യാണത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. സീബ്ര മീഡിയയുടെ ബാനറില്‍ മുജീബ് റഹ്മാന്‍ ചിത്രം നിര്‍മിക്കുന്നു. പ്രശസ്ത നടന്‍ അഷ്‌കര്‍ സൗദാനും പുതുമുഖ നടി അര്‍ച്ചനയും കേന്ദ്രകഥാപാത്രമാകുന്നു . ഒരുപിടി മികച്ച ഗാനങ്ങളാണ് സിനിമയിലുള്ളത്. ഫാമിലി എന്‍ര്‍ടെയ്‌നറായ ആനന്ദകല്ല്യാണം പ്രണയത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണെന്ന് സംവിധായകന്‍ പി സി സുധീര്‍ പറഞ്ഞു.റാസ് മൂവിസ് ആനന്ദക്കല്യാണം തിയേറ്ററിലെത്തിക്കും.

അഷ്‌കര്‍ സൗദാന്‍, അര്‍ച്ചന, ബിജുക്കുട്ടന്‍, സുനില്‍ സുഗത, പ്രദീപ് കോട്ടയം, ജയ് ബാല, ശിവജി ഗുരുവായൂര്‍ , റസാക്ക് ഗുരുവായൂര്‍ നീനാ കുറുപ്പ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് അഭിനേതാക്കള്‍. ബാനര്‍-സീബ്ര മീഡിയ, നിര്‍മ്മാണം-മുജീബ് റഹ്മാന്‍, രചന,സംവിധാനം- പി. സി സുധീര്‍,ഛായാഗ്രഹണം - ഉണ്ണി കെ മേനോന്‍, ഗാനരചന- നിഷാന്ത് കോടമന, പ്രേമദാസ് ഇരുവള്ളൂര്‍ ബീബ കെ.നാഥ്, സജിത മുരളിധരന്‍. സംഗീതം - രാജേഷ്ബാബു കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ലെനിന്‍ അനിരുദ്ധന്‍, എഡിറ്റിങ്- അമൃത്, ആര്‍ട്ട് ഡയറക്ടര്‍ - അബ്ബാസ് മൊയ്ദീന്‍, കോസ്റ്റ്യും - രാജേഷ്, മേക്കപ്പ് - പുനലൂര്‍ രവി, ആക്ഷന്‍ ഡയറക്ടര്‍ - ബ്രൂസ്ലി രാജേഷ്, പി ആര്‍ ഒ - പി ആര്‍ സുമേരന്‍ , അസോ. ഡയറക്ടേഴ്‌സ് - അനീഷ് തങ്കച്ചന്‍, നിഖില്‍ മാധവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ശ്രീലേഖ കെ.എസ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ് - അബീബ് നീലഗിരി , മുസ്തഫ അയ്‌ലക്കാട്, പബ്ലിസിറ്റി ഡിസൈന്‍സ് - മനോജ് ഡിസൈന്‍ തുടങ്ങിയവരാണ് അണിയറപ്രവര്‍ത്തകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/1223/anandakallyanam-is-the-first-song-sung-by-sana-moithootty-in-malayalam-cinema)