---
title: "നിര്‍മ്മാതാവ് സിവി രാമകൃഷ്ണന്‍ അന്തരിച്ചു"
english_title: "Senior producer CV Ramakrishnan passed away."
publisher: "moviemax.in"
canonical_url: "https://moviemax.in/news/122271/senior-producer-cv-ramakrishnan-passed-away"
published_at: "2023-06-14T12:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489609ee8877_ramakrishnan.jpg"
keywords: []
---

# നിര്‍മ്മാതാവ് സിവി രാമകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ സ്ഥാപക മെമ്പറും സീനിയര്‍ പ്രൊഡ്യൂസറുമായിരുന്ന സി.വി.രാമകൃഷ്ണന്‍ അന്തരിച്ചു.

## Article Content

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസ്സോസിയേഷന്‍ സ്ഥാപക മെമ്പറും സീനിയര്‍ പ്രൊഡ്യൂസറുമായിരുന്ന സി.വി.രാമകൃഷ്ണന്‍ അന്തരിച്ചു.

ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ (കേരള) യുടെ സ്ഥാപക അംഗമായിരുന്നു. ‘ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗേ’യുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തത് രാമകൃഷ്ണനായിരുന്നു. ദൗത്യം സിനിമയുടെ നിര്‍മാതാവാണ്. ഭാര്യ: പത്മിനി. മക്കള്‍: സൂരജ്, സുനില്‍, സുജിത്ത് (ദുബായ്).

മരുമക്കള്‍: അഡ്വ. രജിത, മാനസ (ദുബായ്). മൃതദേഹം ബുധനാഴ്ച രാവിലെ 11 മുതല്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകീട്ട് നാലിന് രവിപുരം ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/122271/senior-producer-cv-ramakrishnan-passed-away)