---
title: "മലയാളത്തിലെ മുൻകാല നായിക ഷബാനയുടെ മകൾ വിവാഹിതയായി- ചിത്രങ്ങൾ കാണാം "
english_title: "Former Malayalam heroine Shabana's daughter got married - see pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122267/former-malayalam-heroine-shabanas-daughter-got-married-see-pictures"
published_at: "2023-06-14T11:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64895e9d5e893_shabana.jpg"
keywords: []
---

# മലയാളത്തിലെ മുൻകാല നായിക ഷബാനയുടെ മകൾ വിവാഹിതയായി- ചിത്രങ്ങൾ കാണാം 

> **Lead Summary:** ** **മലയാളത്തിലെ മുൻകാല നായിക ഷബാനയുടേയും പ്രമുഖ ചലച്ചിത്രനിർമ്മാണ -വിതരണ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് സലിമിന്റേയും മകൾ ഫാത്തിമ സലിം വിവാഹിതയായി.

## Article Content

** **മലയാളത്തിലെ മുൻകാല നായിക ഷബാനയുടേയും പ്രമുഖ ചലച്ചിത്രനിർമ്മാണ -വിതരണ സ്ഥാപനങ്ങളുടെ ഉടമയുമായ മുഹമ്മദ് സലിമിന്റേയും മകൾ ഫാത്തിമ സലിം വിവാഹിതയായി.

ഐ.ടി.ഉദ്യോഗസ്ഥൻ പ്രണവ് ദേവാണ് വരൻ. കോവളം താജ് ഹോട്ടലിൽവെച്ചായിരുന്നു വിവാഹം. മലയാളത്തിനു പുറമേ തമിഴ് കന്നഡ, തെലുങ്കു സിനിമയിലെ പ്രമുഖർ വിവാഹത്തിന് പങ്കെടുത്തിരുന്നു.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ജന്മാന്തരങ്ങൾ എന്ന ചിത്രത്തിലൂടെ വിനീതിൻ്റെ നായികയായി അരങ്ങേറ്റം കുറിച്ച ഷബാന പിന്നീട് തമിഴ് മേഖലയിലേക്കു കടന്നു പുതു പുതു അർത്ഥങ്ങൾ ആത്മ തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിലും പിന്നീട്, തെലുങ്കിലും 'കന്നഡത്തിലുമായി ഏറെ തിരക്കുള്ള നടിയായി മാറിയിരുന്നു.

വിവാഹത്തോടെ അഭിനയരംഗം വിട്ട ഷബാന ഇപ്പോൾ ചെന്നൈയിലാണു താമസം.

### Related Links & Sources
- [Original Story Source](https://moviemax.in/news/122267/former-malayalam-heroine-shabanas-daughter-got-married-see-pictures)