---
title: "ഇത്തരത്തിലുള്ള വാർത്ത ഇനി പ്രചരിപ്പിക്കരുത്, അഭ്യര്‍ത്ഥനയുമായി കുടുംബവിളക്ക് താരം "
english_title: "Aathira has now arrived in response to everyone."
publisher: "moviemax.in"
canonical_url: "https://moviemax.in/news/12221/aathira-has-now-arrived-in-response-to-everyone"
published_at: "2021-11-22T19:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619ba61ff1057_.jpg"
keywords: []
---

# ഇത്തരത്തിലുള്ള വാർത്ത ഇനി പ്രചരിപ്പിക്കരുത്, അഭ്യര്‍ത്ഥനയുമായി കുടുംബവിളക്ക് താരം 

> **Lead Summary:** മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. 2020 ആണ് സീരിയൽ ആരംഭിക്കുന്നത്. സിനിമ താരം മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

## Article Content

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്. 2020 ആണ് സീരിയൽ ആരംഭിക്കുന്നത്. സിനിമ താരം മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മീരയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോവുന്നത്. സുമിത്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

മീരയ്ക്കൊപ്പം മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ എത്തുന്നത്. കൃഷ്ണകുമാർ മേനോൻ , ശരണ്യ ആനന്ദ്, ആതിര മാധവ്, ആനന്ദ് നാരായൺ, രേഷ്മ, നൂപിൻ, എഫ്. ജെ. തരകൻ,ദേവി മേനോൻ,സുമേഷ് സുരേന്ദ്രൻ-, ഷാജു,ശ്രീലക്ഷ്മി, അമൃത ഗണേശ് എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവരുടെ യഥാർത്ഥ പേരിനെക്കാളും സീരിയലിലെ കഥാപാത്രത്തിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പോസിറ്റീവ കഥപാത്രങ്ങൾക്ക് മാത്രമല്ല നെഗറ്റീവ് കഥാപാത്രങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

സംഭവബഹുലമായി കുടുംബവിളക്ക് മുന്നോട്ട് പോവുകയാണ. വേദിക തിരിച്ച് സിദ്ധാർത്ഥിന്റെ വീട്ടിലേയ്ക്ക് കയറി പറ്റാനുള്ള മാർഗങ്ങൾ നോക്കുമ്പോൾ അനന്യ അനിരുദ്ധ് കുടുംബജീവിതം കൂടുതൽ സങ്കീർണ്ണമാവുകയാണ്. ഡോക്ടർ ഇന്ദ്രജ ഇവർക്ക് ഇടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.

ഇന്ദ്രജ വിഷയത്തിൽ അനന്യ കുറച്ച് ബോൾഡ് ആകാണമെന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ ഇത്രയും പാവം ആകരുതെന്നും പറയുന്നുണ്ട്. അനന്യ അനിരുദ്ധ് പ്രശ്നം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവുമ്പോൾ, സീരിയലിൽ നിന്ന് അനന്യ പിൻമാറുന്നതായി വാർത്തകൾ പ്രചരിക്കുകയാണ്. നടി ആതിര മാധവ് ആണ് അനന്യയായി എത്തുന്നത്.

നടി അമ്മയാവാൻ തയ്യാറെടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിക്കുന്നത്. നിരവധി പേർ താരത്തിനോട് തന്നെ സോഷ്യൽ മീഡിയയിലൂടെ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. ഇപ്പോഴിത എല്ലാവർക്കും മറുപടിയായി ആതിര എത്തിയിരിക്കുകയാണ്. ഒരു രസകരമായ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് താരം ഇക്കാര്യം പറയുന്നത്. ഇതിനും മുൻപും സീരിയിൽ തുടരുന്നതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

കുടുംബവിളക്കിലെ സഹതാരങ്ങൾക്കൊപ്പം ഇരുന്നാണ് പ്രേക്ഷരുടെ ചോദ്യത്തിന് മറുപടി നൽകിയിരിക്കുന്നത്. ''താൻ കുടുംബവിളക്കിൽ നിന്ന് പിൻമാറിയതായി നിരവധി വീഡിയോ കണ്ടിരുന്നു. എന്നാൽ താൻ പോയിട്ടില്ലെന്നും ഇപ്പോഴും സീരിയലിൽ തുടരുകയാണെന്നാണ് ആതിര പറയുന്നത്.

പോകുന്ന സമയം ഔദ്യോഗികമായി തന്നെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കും. അതുവരെ ആരും ഇത്തരത്തിലുള്ള വാർത്തകൾ എഴുതി വിടരുത്. ഇത് അഭ്യർത്ഥനയാണെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. കുറച്ച് ലൊക്കേഷൻ കാഴ്ചകൾ പ്രേക്ഷകരുമായി പങ്കുവെച്ചതിന് ശേഷമാണ് ആതിര വീഡിയോ അവസാനിപ്പിക്കുന്നത്.

പ്രേക്ഷകരുടെ ഇടയിൽ വീഡിയോ വൈറലായിട്ടുണ്ട്. ആതിര പേകോണ്ട എന്നാണ് പ്രേക്ഷകർ പറയുന്നത്. കൂടാതെ കുടുംബവിളക്ക് ടീമിനോടൊപ്പം വീഡിയോ ചെയ്തത് നന്നായി എന്നും പ്രേക്ഷകർ പറയുന്നുണ്ട്. കുടുംബവിളക്ക് ലൊക്കേഷൻ കൊള്ളാലോ.എന്തായാലും ഇങ്ങനെയൊരു വീഡിയോ ചെയ്തത് നന്നായി.

അറിയാൻ ആഗ്രഹിച്ച ചോദ്യത്തിനുള്ള ഉത്തരം കിട്ടി,കുടുംബ വിളക്ക് എന്നും കാണും അതിൽ ചെയ്യുന്ന അനന്യ എന്നാ കഥാപാത്രം എനിക്ക് ഒരുപാട് ഇഷ്ടം ആണ് സൂപ്പർ ആണ്, ആതിര പോകണ്ട അനന്യ നല്ലൊരു കഥാപാത്രമാണ്. എനിക്കും എന്റെ ഫാമിലിക്കും ഒരുപാട് ഇഷ്ട്ടമാണ്, ആതിര ചേച്ചി തന്നെ കുടുംബവിളക്ക് വേണം അടിപൊളി വേഷമാണ് വേറെ അനന്യ വന്നാൽ ഒട്ടും രസം ഉണ്ടാവില്ല കുടുംബവിളക്കെന്നു പ്രേക്ഷകർ പറയുന്നുണ്ട്

വിവാഹ വാർഷിക ദിനത്തിലാണ് ആതിര കുഞ്ഞ് ജനിക്കാൻ പോകുന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ സീരിയൽ നിർത്തുന്നു എന്നുള്ള വാർത്ത പ്രചരിച്ചത്. ഇത് താരത്തെ ശരിക്കു നിരാശപ്പെടുത്തിയിരുന്നു. ഇതിനെ കുറിച്ച് ആതിര പറയുകയും ചെയ്തിരുന്നു സഹതാരം അമൃതയ്ക്കൊപ്പം എത്തിയാണ് വ്യാജ വാർത്തയെ കുറിച്ച് ആദ്യം പ്രതികരിച്ചത്.

''അതൊന്നും ശരിയല്ല. താൻ ഒരു സന്തോഷകരമായ വിവരമാണ് പുറത്ത് വിട്ടത്. എന്നാൽ അത് സങ്കടമാണെന്ന തരത്തിലായിരുന്നു ചിലരൊക്കെ വ്യാഖ്യാനിച്ചത്. സീരിയലിൽ നിന്ന് മാറുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. പറ്റുന്ന സമയം വരെ പോവുമെന്നും ആതിര പറഞ്ഞു.

അ‍ഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ആതിരയും രാജീവും വിവാഹിതരാവുന്നത്. എൻജിനിയറാണ് രാജീവ്. ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ എത്തിയപ്പോഴാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് എത്തിയതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് മറ്റൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തന്റെ വീട്ടില്‍ വന്ന് രാജീവ് സംസാരിച്ച് എല്ലാം ശരിയായതിന് ശേഷമാണ് പ്രണയിക്കാന്‍ തുടങ്ങിയതെന്നും നല്ല പിന്തുണയാണ് രാജീവ് നൽകുന്നതെന്നും ആതിര എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം ഷോയിൽ പറഞ്ഞിരുന്നു.

ഇവരുടെ പ്രണയത്തിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും അന്ന് എംജി ചോദിച്ചിരുന്നു. അഞ്ച് വര്‍ഷം പ്രണയിച്ചതിന് ശേഷം എന്ത് മാറ്റമാണ് ഉണ്ടായതെന്ന് എംജി ഇരുവരോടും ചോദിച്ചു. കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആവുന്നതേയുള്ളു. ഭയങ്കര മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

കുറച്ച് കൂടി അടുത്ത് അറിയാന്‍ സാധിച്ചു. നന്നായി ആസ്വദിക്കുകയാണിപ്പോള്‍. കൊറോണ കാരണം യാത്രകള്‍ കാര്യമായി നടത്താന്‍ സാധിച്ചില്ല. കൊവിഡ് കാലത്തെ കല്യാണം ആയത് കൊണ്ട് തന്റെ ചേച്ചിയ്ക്ക് വരാന്‍ സാധിച്ചില്ലെന്ന വിഷമം കൂടി ആതിര പങ്കുവെച്ചു. നാല് സഹോദരിമാരാണ് തനിക്കുള്ളത്. അതിലൊരാള്‍ കാനഡയിലാണ്. ആ ചേച്ചിയ്ക്ക് കല്യാണത്തിന് വരാന്‍ പറ്റിയില്ല. ആ വിഷമം ഇപ്പോഴും തനിക്കുണ്ട്. നടിയുടെ യുട്യൂബ് ചാനൽ വീഡിയോകളിൽ രാജീവ് പ്രത്യക്ഷപ്പെടാറുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/12221/aathira-has-now-arrived-in-response-to-everyone)