---
title: "രണ്ടാം ഷെഡ്യൂളോടെ ദീപിക രൺവീറിന്റെ മടിയിൽ; ദീപ്‌വീർ പ്രണയം തുറന്ന് പറഞ്ഞ് നടൻ ​ഗുൽഷൺ"
english_title: "Deepika in Ranveer's lap with second schedule; Actor Gulshan opens up about his love for Deepveer"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122201/deepika-in-ranveers-lap-with-second-schedule-actor-gulshan-opens-up-about-his-love-for-deepveer"
published_at: "2023-06-14T08:02:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648928893b385_deepveer_6.jpg"
keywords: []
---

# രണ്ടാം ഷെഡ്യൂളോടെ ദീപിക രൺവീറിന്റെ മടിയിൽ; ദീപ്‌വീർ പ്രണയം തുറന്ന് പറഞ്ഞ് നടൻ ​ഗുൽഷൺ

> **Lead Summary:** ളിവുഡിലെ ജനപ്രിയരായ താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. ഓൺസ്ക്രീനിലെ ഹിറ്റ് ജോ​ഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർക്കത് ആഘോഷമായി. ദീപിക-രൺവീർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭൂരിഭാ​ഗം സിനിമകളും ബോക്സ് ഓഫീസിൽ വിജയം കണ്ടിരുന്നു . രാം ലീല, പദ്മാവത്, ബാജിരാവോ മസ്താനി എന്നീ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. 2013 ൽ പുറത്തിറങ്ങിയ രാം ലീല എന്ന സിനിമയ്ക്ക് ശേഷം ദീപികയെ തേടി ഒട്ടനവധി അവസരങ്ങൾ വന്നു.

## Article Content

ളിവുഡിലെ ജനപ്രിയരായ താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. ഓൺസ്ക്രീനിലെ ഹിറ്റ് ജോ​ഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർക്കത് ആഘോഷമായി. ദീപിക-രൺവീർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭൂരിഭാ​ഗം സിനിമകളും ബോക്സ് ഓഫീസിൽ വിജയം കണ്ടിരുന്നു . രാം ലീല, പദ്മാവത്, ബാജിരാവോ മസ്താനി എന്നീ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. 2013 ൽ പുറത്തിറങ്ങിയ രാം ലീല എന്ന സിനിമയ്ക്ക് ശേഷം ദീപികയെ തേടി ഒട്ടനവധി അവസരങ്ങൾ വന്നു.

ഈ സിനിമയിലെ നായകനായ രൺവീറും ഏറെ പ്രശംസ നേടി. കൂടാതെ ഇവരുടെ ജീവിതത്തിലും രാം ലീല നിർണായക പങ്കുവഹിച്ചു. സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് ദീപികയും രൺവീറും പ്രണയത്തിലാവുന്നത്. 2018 ൽ ഇരുവരും വിവാഹിതരുമായി. രൺവീർ-ദീപിക പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ നടൻ നടൻ ​ഗുൽഷൺ ദേവയ. സിനിമയുടെ രണ്ടാം ഷെഡ്യൂൾ മുതലാണ് ദീപികയും രൺവീറും പ്രണയത്തിലായതെന്ന് ​ഗുൽഷൺ ഓർക്കുന്നു.

ആദ്യ ഷെഡ്യൂളിൽ ഒന്നും ‍ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പെട്ടെന്നൊരു ദിവസം അവൾ രൺവീറിന്റെ മടിയിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ഇതൊക്കെ എപ്പോൾ സംഭവിച്ചെന്നാണ് അന്ന് താൻ ആലോചിച്ചതെന്നും ​ഗുൽഷൺ തുറന്ന് പറഞ്ഞു. രണ്ട് മൂന്ന് ​ഗാന​രം​ഗങ്ങളും ഷൂട്ട് ചെയ്തു. അന്നൊന്നും ഇതേക്കുറിച്ച് താനറിഞ്ഞില്ല. എന്നാൽ ഷൂട്ടിം​ഗിന്റെ തുടക്കം മുതലേ ദീപികയോട് രൺവീറിന് ഇഷ്ടമുണ്ടായിരുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ​ഗുൽഷൺ പറയുന്നു.

ദീപികയെ കാമുകിയാക്കാൻ രൺവീർ നന്നായി ശ്രമിച്ചിട്ടുണ്ടാവുമെന്നും ​ഗുൽഷൺ അഭിപ്രായപ്പെട്ടു. രൺവീർ സിം​ഗിന് മുമ്പ് നടൻ രൺവീർ കപൂറുമായി പ്രണയത്തിലായിരുന്നു ദീപിക. എന്നാൽ ഈ പ്രണയ ബന്ധം തകർന്നു. കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ദീപിക പദുകോണിപ്പോൾ. പഥാനാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ദീപികയ്ക്ക് ലഭിച്ചത്. ഫൈറ്റർ ആണ് മറ്റൊരു സിനിമ. ഹൃതിക് റോഷനാണ് സിനിമയിലെ നായകൻ. ദീപികയും ഹൃതിക്കും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. പ്രതിഫലക്കാര്യത്തിലും ദീപിക മുൻപന്തിയിലാണ്. മറുവശത്ത് രൺവീർ സിം​ഗും കരിയറിന്റെ തിരക്കുകളിലാണ്. സർക്കസ് എന്ന സിനിമയാണ് നടന്റേതായി പുറത്തിറങ്ങാനുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122201/deepika-in-ranveers-lap-with-second-schedule-actor-gulshan-opens-up-about-his-love-for-deepveer)