---
title: "ജനപ്രിയ സീരിയൽ താരം  ശബരീനാഥ് ഇനിയൊരോർമ്മ "
english_title: " The serial star collapsed and died while playing on the shuttle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1222/the-serial-star-collapsed-and-died-while-playing-on-the-shuttle"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f640f3638041_shabarinath.jpg"
keywords: []
---

# ജനപ്രിയ സീരിയൽ താരം  ശബരീനാഥ് ഇനിയൊരോർമ്മ 

> **Lead Summary:** കുടുംബ സദസ്സിലെ ജനപ്രിയ സീരിയ സീരിയൽ താരം ശബരീനാഥ് ഇനിയൊരോർമ്മ . വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് സീരിയൽ താരം മരിച്ചു. സ്വാമി അയ്യപ്പൻ ഉൾപ്പെടെയുള്ള സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ പ്രശസ്ത സീരിയൽ താരം അരുവിക്കര കുഴിവിളാകത്ത് വീട്ടിൽ ശബരീനാഥ് ത്തണ് മരിച്ചത്.

## Article Content

കുടുംബ സദസ്സിലെ ജനപ്രിയ സീരിയ സീരിയൽ താരം ശബരീനാഥ് ഇനിയൊരോർമ്മ . വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് സീരിയൽ താരം മരിച്ചു. സ്വാമി അയ്യപ്പൻ ഉൾപ്പെടെയുള്ള സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരനായ പ്രശസ്ത സീരിയൽ താരം അരുവിക്കര കുഴിവിളാകത്ത് വീട്ടിൽ ശബരീനാഥ് ത്തണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സംസ്ക്കാരം ഇന്ന് നടക്കും. അരുവിക്കരയിലെ വീടിന് സമീപം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. മൂക്കിൽനിന്നും ചോര വാർന്ന ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

സാഗരം സാക്ഷി എന്ന ജനപ്രിയ സീരിയലിന്റെ നിർമാതാക്കളിൽ ഒരാളായിരുന്നു. സീരിയൽ താരങ്ങളുടെ സംഘടന ആത്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. സ്വാമി അയ്യപ്പൻ ഉൾപ്പെടെ നിരവധി ജനപ്രിയ സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച ശബരീനാഥ് 15 വർഷമായി സീരീയിൽ രംഗത്ത് സജീവമാണ്.

പാടാത്ത പെങ്കിളി, സാഗരം സാക്ഷി, പ്രണയിനി തുടങ്ങിയ സീരിയലുകളിൽ പ്രധാന വേഷങ്ങളിൽ എത്തി. അടുത്തിടെ സംപ്രേഷണം തുടങ്ങിയ നിലവിളക്ക് എന്ന സീരിയലിൽ അഭിനയിച്ചു വരികയായിരുന്നു.

അച്ഛൻ: പരേതനായ ജി.രവീന്ദ്രൻനായർ, അമ്മ: പി.തങ്കമണി. ഭാര്യ: ശാന്തി (ചൊവ്വര കിംഗ് ശിവ ആയുർവേദ സെന്റർ). മക്കൾ : ഭാഗ്യ.എസ്.നാഥ്, ഭൂമിക .എസ്. നാഥ്. ആത്മ സെക്രട്ടറി ദിനേശ് പണിക്കർ, താരങ്ങളായ കിഷോർ സത്യ, സാജൻ സൂര്യ, ഫസൽ റാഫി, ഉമാനായർ, ശരത്ത് തുടങ്ങിയവർ ആശുപത്രിയിൽ എത്തി. ഭൗതിക ശരീരം കോവിഡ് പരിശോധന ഫലം ലഭിച്ചതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/1222/the-serial-star-collapsed-and-died-while-playing-on-the-shuttle)