---
title: "അഖിലുമായുള്ള ബന്ധമെന്ത്...! മനസ് തുറന്ന് സുചിത്ര "
english_title: "What is the relationship with Akhil, Suchitra opens her mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122173/what-is-the-relationship-with-akhil-suchitra-opens-her-mind"
published_at: "2023-06-13T22:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488a31969217_suchithrakhil.jpg"
keywords: []
---

# അഖിലുമായുള്ള ബന്ധമെന്ത്...! മനസ് തുറന്ന് സുചിത്ര 

> **Lead Summary:** **വാ**നമ്പാടിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുചിത്ര. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ നിറ സാന്നിധ്യമായിരുന്നു സുചിത്ര. ബിഗ് ബോസ് ആരാധകരുടെ പ്രിയപ്പെട്ട കോമ്പോകളിലൊന്നായിരുന്നു അഖിലും സുചിത്രയും. എന്നാല്‍ ഇവരുടെ സൗഹൃദത്തെ സോഷ്യല്‍ മീഡിയ പ്രണയമാണെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഷോയ്ക്ക് ശേഷം സുചിത്ര അഭിമുഖങ്ങളോ മറ്റോ നല്‍കിയിരുന്നില്ല.

## Article Content

**വാ**നമ്പാടിയിലൂടെ ശ്രദ്ധ നേടിയ നടിയാണ് സുചിത്ര. ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ നിറ സാന്നിധ്യമായിരുന്നു സുചിത്ര. ബിഗ് ബോസ് ആരാധകരുടെ പ്രിയപ്പെട്ട കോമ്പോകളിലൊന്നായിരുന്നു അഖിലും സുചിത്രയും. എന്നാല്‍ ഇവരുടെ സൗഹൃദത്തെ സോഷ്യല്‍ മീഡിയ പ്രണയമാണെന്ന തരത്തിലാണ് പ്രചരിപ്പിച്ചത്. അതുകൊണ്ട് തന്നെ ഷോയ്ക്ക് ശേഷം സുചിത്ര അഭിമുഖങ്ങളോ മറ്റോ നല്‍കിയിരുന്നില്ല.

ഇപ്പോഴിതാ അഖിലുമായുള്ള സൗഹൃദത്തെക്കുറിച്ചും തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന അപവാദങ്ങളെക്കുറിച്ചുമൊക്കെ സുചിത്ര മനസ് തുറക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മനസ് തുറക്കുന്നത്. നിങ്ങള്‍ക്ക് ആണ്‍സുഹൃത്തുക്കളുണ്ടാകാം. അവരുടെ കൂടെയൊന്ന് പുറത്ത് പോയാല്‍ ഉടനെ വാര്‍ത്ത വരിക കല്യാണമായി എന്നാകും. ഇപ്പോഴത്തെ കാലഘട്ടം അങ്ങനെയാണ്.

ഞാന്‍ ഫേസ് ചെയ്യുന്നത് അതാണ്. ഞാനും അഖിലും, സുരജുമുണ്ടായിരുന്നു, അമ്പലത്തില്‍ പോയപ്പോള്‍ അവിടെ വച്ചായി ഞങ്ങളുടെ കല്യാണം. ഒരു രക്ഷയുമില്ല. നല്ല രണ്ട് സുഹൃത്തുക്കളെ എത്രത്തോളം വലിച്ചു കീറാന്‍ പറ്റുമോ അത്രത്തോളം വലിച്ച് കീറിയിട്ടുണ്ട്. എന്ത് പറഞ്ഞാലും ഉള്‍ട്ടയാക്കും. ഈ അഭിമുഖത്തിന്റെ താഴെയും കമന്റ്‌സുണ്ടാകും. അങ്ങനെ ഒരു കൂട്ടം ആളുകള്‍ പുറത്തുണ്ട്. നമ്മള്‍ എന്ത് പറഞ്ഞാലും അവര്‍ ഉള്‍ട്ടയാക്കുമെന്നാണ് സുചിത്ര പറയുന്നത്.

അതുകൊണ്ടാണ് താന്‍ അഭിമുഖങ്ങള്‍ നല്‍കാതിരുന്നതെന്നാണ് സുചിത്ര പറയുന്നത്. സുഖില്‍ എന്ന സോഷ്യല്‍ മീഡിയ ചാര്‍ത്തിക്കൊടുത്ത പേരിനെക്കുറിച്ചും അഭിമുഖത്തില്‍ സുചിത്ര സംസാരിക്കുന്നുണ്ട്. ഇപ്പോഴും ഫോട്ടോയോ റീലോ ഇട്ടാല്‍ താഴെ സുഖില്‍ വരും. നല്ല കമന്റ്‌സ് വന്നു തുടങ്ങിയിട്ടുണ്ട്. ഒരുപാട് ഫേക്ക് റിലേഷന്‍ഷിപ്പുകള്‍ ബിഗ് ബോസില്‍ വന്നിട്ടുണ്ട്. പക്ഷെ ഇപ്പോഴും റിയലായി നില്‍ക്കുന്നു എന്ന് പറഞ്ഞ് എന്നാണ് സുചിത്ര പറയുന്നത്.

പിന്നാലെ അവതാരക സുചിത്രയോട് എന്താണ് അഖിലുമായുള്ള ബന്ധം എന്ന് ഒറ്റ വാക്കില്‍ പറയാന്‍ ആവശ്യപ്പെടുന്നുണ്ട്. ഒറ്റ വാക്കില്‍ നല്ല സൗഹൃദം. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞാനും അവനും മാത്രമല്ല, ഞാനും അവനും സൂരജും ധന്യയുമൊക്കെ ഇപ്പോഴും നല്ല കൂട്ടാണെന്ന് താരം വ്യക്തമാക്കുന്നു. അതേസമയം തന്നെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ വീട്ടുകാരെ ബാധിച്ചിരുന്നുവെന്നും സുചിത്ര പറയുന്നുണ്ട്.

എന്റെ ഇത്രയും കാലത്തെ ജീവിതത്തില്‍ ഇതുപോലൊരു അനുഭവം വീട്ടുകാര്‍ നേരിട്ടിട്ടില്ല. ഇങ്ങനൊരു അപവാദമോ ടോക്‌സിക്കായ കാര്യമോ ഫേസ് ചെയ്തിട്ടില്ല. അതിനാല്‍ ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു. ഫാമിലി ഫുള്‍ പ്രശ്‌നമുണ്ടായിരുന്നു. കാരണം അങ്ങനെ ദ്രോഹിക്കുന്ന കാര്യങ്ങളായിരുന്നു ഒരു സമയത്തുണ്ടായത്. അവര്‍ക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. പക്കാ നാട്ടിന്‍ പുറത്തുകാരായ അവര്‍ക്ക് ഇതെങ്ങനെ ഓവര്‍ക്കം ചെയ്യണം എന്നറിയില്ലെന്ന് സുചിത്ര പറയുന്നു.

പുറത്തിറങ്ങിയ ശേഷം കാര്യങ്ങളൊക്കെ മനസിലായി. ഒന്നും ചിന്തിക്കാനില്ല മിണ്ടാതിരിക്കാം എന്ന് ഞാന്‍ പറഞ്ഞു. ഏതെങ്കിലും ഇന്റര്‍വ്യുവില്‍ കാര്യം പറയെന്ന് അമ്മ പറഞ്ഞു. പക്ഷെ, ഞാന്‍ ഇപ്പോള്‍ എന്ത് പറഞ്ഞാലും ഒരു കാര്യവുമില്ല. കാരണം അന്ന് ആടിനെ പട്ടിയാക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. തന്റെ കല്യാണത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. കല്യാണത്തെക്കുറിച്ചൊക്കെ പറഞ്ഞ് പറഞ്ഞ് അവര്‍ മടുത്തു.

കുറേയായി. ആദ്യം വാനമ്പാടിയായിരുന്നു. അത് കഴിഞ്ഞ് ബിഗ് ബോസായി. ഇതിന്റെ ക്ഷീണം കഴിയട്ടെ എന്ന് ഞാന്‍ പറഞ്ഞു. അത് കഴിഞ്ഞപ്പോള്‍ സിനിമയായി. ഇനി കുറച്ച് സിനിമ ചെയ്യട്ടെ എന്നായി. അമ്മ പറയും, ഇനിയെപ്പോള്‍ മൂക്കില്‍ പല്ല് മുളച്ചിട്ടോ എന്ന്. കുഴപ്പമില്ല മൂക്കില്‍ പല്ലുള്ള ആരെയെങ്കിലും കഴിച്ചോളുമെന്ന് ഞാന്‍ പറയുമെന്നാണ് സുചിത്ര പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122173/what-is-the-relationship-with-akhil-suchitra-opens-her-mind)