---
title: "തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്; മറുപടി നല്‍കി സാധിക"
english_title: "Now actress Sadhika's replies to the comments received by her are getting attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/122131/now-actress-sadhikas-replies-to-the-comments-received-by-her-are-getting-attention"
published_at: "2023-06-13T19:53:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64887c1277963_swasika.jpg"
keywords: []
---

# തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്; മറുപടി നല്‍കി സാധിക

> **Lead Summary:** ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ച നടിയാണ് സാധിക. ഇപ്പോഴിതാ തനിക്ക് ലഭിച്ച കമന്റുകള്‍ക്ക് നടി സാധിക നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സാധിക. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സാധിക സ്റ്റാര്‍ മാജിക്കിലൂടേയും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയിയലും വളരെ സജീവമാണ് സാധിക. 

## Article Content

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ച നടിയാണ് സാധിക. ഇപ്പോഴിതാ തനിക്ക് ലഭിച്ച കമന്റുകള്‍ക്ക് നടി സാധിക നല്‍കിയ മറുപടികള്‍ ശ്രദ്ധ നേടുകയാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധ നേടിയ താരമാണ് സാധിക. സിനിമകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള സാധിക സ്റ്റാര്‍ മാജിക്കിലൂടേയും ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയിയലും വളരെ സജീവമാണ് സാധിക. 

സാധിക പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. അങ്ങനെ താരം പങ്കുവച്ചൊരു വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുതിയ കഥാപാത്രത്തിനായി മേക്കപ്പ് ചെയ്യുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.

വീഡിയോയില്‍ മേക്കപ്പിലൂടെ സാധികയെ കറുപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളും അതിന് സാധിക നല്‍കുന്ന മറുപടികളുമൊക്കെയാണ് ശ്രദ്ധ നേടുന്നത്. 

ഇത്തിരി തൊലി വെളുത്തതാണെന്നുള്ള അഹങ്കാരം ഉണ്ടല്ലേ എന്നായിരുന്നു ഒരു കമന്റ്. പിന്നാലെ സാധിക മറുപടിയുമായി എത്തി. തൊലി വെളുത്തതാണെന്ന് ചേട്ടന് തോന്നുന്നെങ്കില്‍ ചേട്ടന്റെ കണ്ണിന്റെ നന്മയും സൗന്ദര്യവും ആണ്. നന്ദി എന്നായിരുന്നു താരം നല്‍കിയ മറുപടി.

ഉടനെ തന്നെ കമന്റിട്ടയാളും മറുപടി നല്‍കി. ഇജ്ജ് പൊളിയല്ലേ എന്നായിരുന്നു അയാളുടെ മറുപടി. തുടര്‍ന്നും താരം കമന്റുകള്‍ക്ക് മറുപടി നല്‍കുന്നുണ്ട്. വിരൂപ ആകാന്‍ ആണെങ്കില്‍ ഒരു മേക്കപ്പും ചെയ്യണ്ട. നേരെ അങ്ങു ചെന്നാല്‍ മതി. അതില്‍ നിനക്ക് അഭിമാനിക്കാമെടാ രാമന്‍ കുട്ടി എന്നായിരുന്നു ഒരു കമന്റ്.

അതേസമയം താരത്തെ വിമര്‍ശിച്ചെത്തിയ മറ്റൊരാള്‍ക്ക് സാധിക നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. പിന്നെ വളരെ മോശം ആണ് ഇങ്ങനെ വീഡിയോ എടുത്തു കാണിക്കുന്നത്? എന്താ ഉദ്ദേശം മനസിലായില്ല എന്നായിരുന്നു കമന്റ്. ഇതിന് സാധിക നല്‍കിയ മറുപടി, പ്രൊമോഷന്‍ ആണ് സഹോദരാ, നാട്ടുകാരെ കാണിക്കല്‍ തന്നെ ആണ് ഉദ്ദേശം. താല്‍പര്യം ഉണ്ടെങ്കില്‍ മാത്രം കണ്ടാല്‍ മതി എന്നാണ്. 

സാധികയുടെ വീഡിയോയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവും കമന്റുകളിലൂടെ ഉയരുന്നുണ്ട്. കറുപ്പിക്കുന്നതിനെ എന്തിനാണ് വിരൂപകയാക്കിയെന്ന് പറയുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ ചോദിക്കുന്നത്. കറുത്ത നിറം വിരൂപയുടെ ആണെന്നും കറുപ്പ് നിറം വരുത്തുന്നത് മോശം പ്രവര്‍ത്തി ആണെന്നും പറയുന്നതിലൂടെ താങ്കള്‍ എന്താണ് ഉദേശിച്ചത് എന്നായിരുന്നു താരത്തെ വിമര്‍ശിച്ച് എത്തിയ ഒരു കമന്റ്. കറുപ്പ് എന്താ മോശം കളറാണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/122131/now-actress-sadhikas-replies-to-the-comments-received-by-her-are-getting-attention)