---
title: "രണ്ടിന്റെ മ്യൂസിക് റിക്കോർഡിംഗ് നടന്നു"
english_title: "The music recording of the two took place"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1221/the-music-recording-of-the-two-took-place"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5f6381cab5550_rand.jpg"
keywords: []
---

# രണ്ടിന്റെ മ്യൂസിക് റിക്കോർഡിംഗ് നടന്നു

> **Lead Summary:** > ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ , ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം " രണ്ടി " ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ നടന്നു. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

## Article Content

> ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ , ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം " രണ്ടി " ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ നടന്നു. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

മാറി വരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തിൽ നോക്കിക്കാണുന്ന സിനിമയാണ് രണ്ട് . അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ

റിക്കോർഡിംഗിനു മുൻപുള്ള പൂജാ ചടങ്ങിൽ സുജിത് ലാൽ (സംവിധായകൻ), ബിനുലാൽ ഉണ്ണി (തിരക്കഥാകൃത്ത് ) , വിഷ്ണു ഉണ്ണികൃഷ്ണൻ , ടിനി ടോം, ഇർഷാദ്, ബിജിപാൽ, അനീഷ് ലാൽ ( ഛായാഗ്രാഹകൻ), കെ കെ നിഷാദ് (ഗായകൻ), ജയശീലൻ സദാനന്ദൻ (പ്രൊഡക്ഷൻ കൺട്രോളർ), സതീഷ് മണക്കാട് (ഫിനാൻസ് കൺട്രോളർ) എന്നിവർ സംബ്ബന്ധിച്ചു. ഗൾഫിലായിരുന്ന നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ ഓൺലൈനിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1221/the-music-recording-of-the-two-took-place)