---
title: "എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നാറുണ്ട്; സിന്ധു കൃഷ്ണ"
english_title: "Sindhu Krishna responded to the bad comments coming under her and her children's pictures and videos."
publisher: "moviemax.in"
canonical_url: "https://moviemax.in/news/122061/sindhu-krishna-responded-to-the-bad-comments-coming-under-her-and-her-childrens-pictures-and-videos"
published_at: "2023-06-13T14:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6488346b893c4_sindhu.jpg"
keywords: []
---

# എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നാറുണ്ട്; സിന്ധു കൃഷ്ണ

> **Lead Summary:** മലയാളികൾക്ക് സുപരിചിതയാണ് സിന്ധു കൃഷ്ണ . നടൻ കൃഷ്ണകുമാറിന്റെ ഭാര്യയാണ് സിന്ധു . ഇവരുടെ മക്കളായ അഹാന , ഇഷാനി, ദിയ, ഹൻസികയെയും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് . സോഷ്യൽ മീഡിയകളിൽ സജീവമാണ് ഇവർ എല്ലാവരും തന്നെ . ചെറിയ വിശേഷങ്ങളും യാത്രകളും എല്ലാം തന്നെ താരങ്ങൾ സോഷ്യൽ മീഡിയവഴി പങ്കുവെക്കാറുണ്ട് .

## Article Content

മലയാളികൾക്ക് സുപരിചിതയാണ് സിന്ധു കൃഷ്ണ . നടൻ കൃഷ്ണകുമാറിന്റെ ഭാര്യയാണ് സിന്ധു . ഇവരുടെ മക്കളായ അഹാന , ഇഷാനി, ദിയ, ഹൻസികയെയും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് . സോഷ്യൽ മീഡിയകളിൽ സജീവമാണ് ഇവർ എല്ലാവരും തന്നെ . ചെറിയ വിശേഷങ്ങളും യാത്രകളും എല്ലാം തന്നെ താരങ്ങൾ സോഷ്യൽ മീഡിയവഴി പങ്കുവെക്കാറുണ്ട് .

ഇപ്പോഴിതാ തന്റെയും മക്കളുടെയും ചിത്രങ്ങള്‍ക്കും വീഡിയോക്കും താഴെ വരുന്ന മോശം കമന്റുകളോട് പ്രതികരിച്ചിരിക്കുകയാണ് സിന്ധു കൃഷ്ണ. ഇടയ്ക്ക് ചിത്രങ്ങള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ വിവരിക്കാനാവില്ലെന്ന് സിന്ധു പറയുന്നു.

നെഗറ്റീവ് കണ്ടാല്‍ അത് നമ്മളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ ഫോട്ടോയ്ക്ക് കീഴില്‍ ചില സമയത്ത് കാണുന്ന കമന്റുകള്‍ വിവരിക്കാനാവില്ല, എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നാറുണ്ട്. ഇത്രയും ഫസ്ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നാറുണ്ട്. നെഗറ്റീവ് കണ്ടാല്‍ അത് ഞങ്ങളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്.

ബോഡി പാര്‍ട്സിനെക്കുറിച്ചൊക്കെ മോശം കമന്റുകള്‍ കണ്ടിട്ടുണ്ട്. ചാണകമെന്നോ, അതെന്നോ ഇതെന്നോ വന്നെഴുതിയാല്‍ എനിക്കൊന്നും തോന്നില്ല. ഞാനത് മൈന്‍ഡ് ചെയ്യില്ലെന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/122061/sindhu-krishna-responded-to-the-bad-comments-coming-under-her-and-her-childrens-pictures-and-videos)