---
title: " അമ്മയെ മാളവിക പരിഗണിക്കുന്നില്ല, വിമർശനം, ഇന്ന് താരങ്ങൾക്ക് അഭിനന്ദനപ്രവാഹം"
english_title: "Malavika traveled to Dubai with her mother, the video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/122036/malavika-traveled-to-dubai-with-her-mother-the-video-went-viral"
published_at: "2023-06-13T13:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648821acb9181_malavika.jpg"
keywords: []
---

#  അമ്മയെ മാളവിക പരിഗണിക്കുന്നില്ല, വിമർശനം, ഇന്ന് താരങ്ങൾക്ക് അഭിനന്ദനപ്രവാഹം

> **Lead Summary:** മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് തേജസും മാളവികയും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. താരത്തിന് കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് പഠനത്തിനൊപ്പം നൃത്തത്തിലും ശോഭിക്കാൻ മാളവികയ്ക്ക് കരുത്ത് പകർന്ന് കൂടെ നിന്നത് അമ്മയായിരുന്നു. 

## Article Content

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയവരാണ് തേജസും മാളവികയും. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. താരത്തിന് കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് പഠനത്തിനൊപ്പം നൃത്തത്തിലും ശോഭിക്കാൻ മാളവികയ്ക്ക് കരുത്ത് പകർന്ന് കൂടെ നിന്നത് അമ്മയായിരുന്നു. 

താരത്തിന് കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ടിരുന്നു. പിന്നീട് അങ്ങോട്ട് പഠനത്തിനൊപ്പം നൃത്തത്തിലും ശോഭിക്കാൻ മാളവികയ്ക്ക് കരുത്ത് പകർന്ന് കൂടെ നിന്നത് അമ്മയായിരുന്നു. അമ്മയുടെ സപ്പോർട്ട് ഇല്ലായിരുന്നുവെങ്കിൽ നൃത്തത്തിലേക്കും അഭിനയത്തിലേക്കും വരാതെ പഠനത്തിൽ മാത്രം ഒതുങ്ങിപ്പോവുമായിരുന്നുവെന്നും മാളവിക പറഞ്ഞിരുന്നു. 

മാളവികയും അമ്മയും സുഹൃത്തുക്കളെപ്പോലെയാണ്. വിവാഹത്തിനുള്ള എല്ലാ കാര്യങ്ങളും അമ്മയും മാളവികയും ചേർന്നാണ് ഒരുക്കിയത്. 

താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ മാളവിക അമ്മയോട് മാത്രം യാത്ര പറഞ്ഞിരുന്നില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര പറഞ്ഞ് കാറിൽ കയറാൻ തുടങ്ങിയപ്പോൾ അമ്മയോട് പറയുന്നില്ലേയെന്ന് മാളവികയോട് ബന്ധുക്കളിൽ ആരോ ചോദിച്ചിരുന്നു.

അമ്മയെ കാണേണ്ട എന്നായിരുന്നു മാളവികയുടെ മറുപടി. കാരണം, തിരക്കിയപ്പോൾ അമ്മയോട് എല്ലാം പറഞ്ഞതാണ്. ഇനി കണ്ടാല്‍ ഇമോഷണലായി പോകുമെന്നായിരുന്നു താരം പറഞ്ഞത്. പിറന്നാള്‍ ദിനത്തിലും അമ്മയെ പരിഗണിച്ചില്ലെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അന്ന് മാളവികയെ വിമർശിച്ചവർ തന്നെ പുകഴ്ത്തുകയാണ്. ഭർത്താവ് തേജസിനൊപ്പമുള്ള രണ്ടാമത്തെ വിദേശ യാത്രയിൽ അമ്മയേയും മാളവിക ഒപ്പം കൂട്ടി.

ദുബായ് സന്ദർശിക്കാനാണ് തേജസും മാളവികയും അമ്മയും പോയിരിക്കുന്നത്. അടുത്ത യാത്ര എങ്ങോട്ടേക്കാണെന്ന് പറയാനാവുമോയെന്നായിരുന്നു എയർ‌പോർട്ടിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് ആരാധകരോട് ആദ്യം മാളവിക ചോദിച്ചത്. ഇത്തവണത്തെ യാത്രയില്‍ ആരാണ് ഞങ്ങളോടൊപ്പമുള്ളതെന്ന് നോക്കൂയെന്ന് പറഞ്ഞ് പിന്നീട് അമ്മയേയും മാളവിക കാണിച്ചിരുന്നു.

അപ്പോഴാണ് തേജസിനും മാളവികയ്ക്കുമൊപ്പം ഇത്തവണത്തെ യാത്രയിൽ അമ്മയുമുണ്ടെന്ന് ആരാധകർ അറിഞ്ഞത്. വിവാഹശേഷം ഇരുവരും തായ്‌ലന്‍ഡിലേക്ക് ഹണിമൂൺ യാത്ര പോയിരുന്നു. യാത്രയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു. ഞങ്ങളുടെ ഹണിമൂണ്‍ മികച്ചതായിരുന്നുവെന്നാണ് തേജസും മാളവികയും പറഞ്ഞത്. സന്ദര്‍ശിച്ച സ്ഥലങ്ങളുടെയും താമസിച്ച ഹോട്ടലുകളുടെയും വിവരങ്ങളെല്ലാം ഇരുവരും വീഡിയോയിലൂടെ പങ്കിട്ടിരുന്നു. 

'യാത്ര ചെയ്യുമ്പോള്‍ ഞങ്ങളൊന്നിച്ചുള്ള നിമിഷങ്ങളും ഏറെ പ്രധാനപ്പെട്ടതാണ്. അതാണ് എല്ലാ കാര്യങ്ങളും വീഡിയോയില്‍ കാണിക്കാത്തത്. അടുത്തത് മുതല്‍ പ്ലാനിങ് ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുമെന്ന്', ഹണിമൂൺ യാത്രയിൽ വിശദമായി കാര്യങ്ങൾ ഉൾപ്പെടുത്താതിരുന്നതിനെ കുറിച്ച് മാളവിക പറഞ്ഞത്.

'ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ അമ്മയേയും കൂടെ കൂട്ടുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു, അമ്മയുടെ സന്തോഷം എന്നും മനസിലുണ്ടാവണം, ഇപ്പോഴാണ് അമ്മയുടെ മോളായത്', എന്നിങ്ങനെയുള്ള കമന്റുകളാണ് അമ്മയേയും കൂട്ടിയുള്ള തേജസിന്റേയും മാളവികയുടേയും വിമാന യാത്രയ്ക്ക് വന്ന കമന്റുകൾ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/122036/malavika-traveled-to-dubai-with-her-mother-the-video-went-viral)