---
title: "ഈ സൈറ്റിനെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ല; വെളിപ്പെടുത്തി വിനീത് "
english_title: "I have no knowledge of this site; Vineet revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121946/i-have-no-knowledge-of-this-site-vineet-revealed"
published_at: "2023-06-13T09:56:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487f0554299e_vineeth.jpg"
keywords: []
---

# ഈ സൈറ്റിനെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ല; വെളിപ്പെടുത്തി വിനീത് 

> **Lead Summary:** ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ മനസ്സിൽ ഇടം നേടിയത് നടനാണ് വിനീത്. ഒരു നടനെന്നതിലുപരി നല്ല ഡാന്സര് കൂടിയാണ് വിനീത് .

## Article Content

ഒട്ടനവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ മനസ്സിൽ ഇടം നേടിയത് നടനാണ് വിനീത്. ഒരു നടനെന്നതിലുപരി നല്ല ഡാന്സര് കൂടിയാണ് വിനീത് .

ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമായിരിക്കുകയാണ് വിനീത്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിലൂടെയാണ് വിനീത് വീണ്ടും മലയാളത്തില്‍ സജീവമായിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ ധൂമം എന്ന ചിത്രവും വിനീതിന്റെതായി റിലീസിന് കാത്തിരിക്കുന്നുണ്ട്.

അഭിനയ തിരക്കിനിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടന്‍. തന്റെ വിശേഷങ്ങള്‍ താരം ഇതിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ആരാധകര്‍ക്ക് മുന്നറിയിപ്പുമായിട്ടാണ് വിനീത് എത്തിയിരിക്കുന്നത്. തന്റെ പേരില്‍ ഉള്ള വെബ്‌സൈറ്റുമായി തനിക്ക് ബന്ധം ഇല്ലെന്ന് ആണ് വിനീത് അറിയിക്കുന്നത്.

ആക്ടര്‍ വിനീത്.കോ എന്ന വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചാണ് നടന്‍ ഇക്കാര്യം അറിയിക്കുന്നത്. തന്റെ പേരില്‍ ഒരു വെബ്സൈറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എഫ്ബിയില്‍ നിന്ന് ചിലര്‍ എനിക്ക് അയച്ചുതന്നു.

ഇതിന്റെ ഉള്ളടക്കത്തിന് അന്യഭാഷയുണ്ട്. ഈ സൈറ്റിനെക്കുറിച്ച് എനിക്ക് യാതൊരു അറിവുമില്ല. ഈ സൈറ്റുമായി ഒരു ബന്ധവുമില്ല എന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ വിനീത് ആരാധകരെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121946/i-have-no-knowledge-of-this-site-vineet-revealed)