---
title: "സിനിമാ താരവും മന്ത്രിയുമായ റോജ ആശുപത്രിയില്‍ "
english_title: "Film star and minister Roja in hospital"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121934/film-star-and-minister-roja-in-hospital"
published_at: "2023-06-13T08:57:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487e28b58dfd_roja.jpg"
keywords: []
---

# സിനിമാ താരവും മന്ത്രിയുമായ റോജ ആശുപത്രിയില്‍ 

> **Lead Summary:** ** **സിനിമാ താരവും ഇപ്പോള്‍ ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രിയും വൈസിപി നേതാവുമായ റോജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാലിന് വേദനയും വീക്കവും അനുഭവപ്പെട്ട റോജ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തു വരുന്ന വിവരം.

## Article Content

** **സിനിമാ താരവും ഇപ്പോള്‍ ആന്ധ്രാപ്രദേശ് ടൂറിസം മന്ത്രിയും വൈസിപി നേതാവുമായ റോജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാലിന് വേദനയും വീക്കവും അനുഭവപ്പെട്ട റോജ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് പുറത്തു വരുന്ന വിവരം.

വെള്ളിയാഴ്ച മന്ത്രി റോജ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെന്നൈയിലെ വീട്ടില്‍ ഇരിക്കുമ്പോഴായിരുന്നു പെട്ടെന്ന് കാല് വേദനയും വീക്കവുമുണ്ടായത്. തുടര്‍ന്നാണ് റോജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ റോജയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.

വീക്കം കുറഞ്ഞതായും ഉടൻ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഇതിനിടെ റോജയ്ക്ക് അസുഖം ബാധിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും വൈസിപി പ്രവര്‍ത്തകരും ആശങ്കയിലാണ്.

റോജ എത്രയും വേഗം സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/121934/film-star-and-minister-roja-in-hospital)