---
title: "നടൻ കസാൻഖാൻ അന്തരിച്ചു "
english_title: "Actor Kazan Khan passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121893/actor-kazan-khan-passed-away"
published_at: "2023-06-12T22:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64874ce36512d_KHASAGHAN.jpg"
keywords: []
---

# നടൻ കസാൻഖാൻ അന്തരിച്ചു 

> **Lead Summary:** **പ്ര**ശസ്ത നടൻ കസാൻഖാൻ അന്തരിച്ചു. സി ഐ ഡി മൂസയിലെ വില്ലൻ വേഷം ചെയ്തത് ശ്രദ്ധ നേടിയ നടനായിരുന്നു കസാൻഖാൻ.

## Article Content

**പ്ര**ശസ്ത നടൻ കസാൻഖാൻ അന്തരിച്ചു. സി ഐ ഡി മൂസയിലെ വില്ലൻ വേഷം ചെയ്തത് ശ്രദ്ധ നേടിയ നടനായിരുന്നു കസാൻഖാൻ.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്.

ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന്‍ മര്യാദരാമന്‍, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.

ഒട്ടുമിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു 1992 ല്‍ റിലീസായ സെന്തമിഴ് പാട്ട് എന്ന തമിഴ് സിനിമയിലൂടെയാണ് കസാന്‍ ഖാന്‍ വെള്ളിത്തിരയിൽ എത്തിയത്.

മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121893/actor-kazan-khan-passed-away)