---
title: "ഇത്ര ഫസ്‌ട്രേറ്റഡാണോ; ശരീരഭാഗങ്ങളെ കുറിച്ചൊക്കെ മോശം കമന്റുകൾ പ്രതികരിച്ച് സിന്ധു കൃഷ്ണ കുമാർ"
english_title: "Are you so frustrated; Sindhu Krishna Kumar responds to bad comments about body parts"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121882/are-you-so-frustrated-sindhu-krishna-kumar-responds-to-bad-comments-about-body-parts"
published_at: "2023-06-12T21:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6487402eb6af8_sindhu_5.jpg"
keywords: []
---

# ഇത്ര ഫസ്‌ട്രേറ്റഡാണോ; ശരീരഭാഗങ്ങളെ കുറിച്ചൊക്കെ മോശം കമന്റുകൾ പ്രതികരിച്ച് സിന്ധു കൃഷ്ണ കുമാർ

> **Lead Summary:** മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്‍ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരെല്ലാം സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളായത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും ഇവർ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി ഇവർ പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമായി ഇവരെ പിന്തുടരുന്നത്.

## Article Content

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്‍ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയവരെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരെല്ലാം സോഷ്യൽമീഡിയയിലൂടെയാണ് താരങ്ങളായത്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും ഇവർ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി ഇവർ പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമായി ഇവരെ പിന്തുടരുന്നത്.

വിശേഷങ്ങൾ പങ്കുവയ്ക്കുന്ന കാര്യത്തിൽ മക്കളെക്കാൾ മുൻപന്തിയിൽ അമ്മ സിന്ധു കൃഷ്ണയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെ സിന്ധു നിരന്തരം വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സിന്ധുവിന്റെ ഏറ്റവും പുതിയ വീഡിയോയാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുന്നത് . ഇളയ മകളായ ഹന്‍സികയ്‌ക്കൊപ്പം സ്‌കൂളില്‍ പോയതിന്റെയും അഹാനയ്‌ക്കൊപ്പം സൂംബ ക്ലാസില്‍ പോയതിന്റെയും വിശേഷങ്ങൾ പങ്കുവച്ചാണ് പുതിയ വീഡിയോ.

അഹാനയുടെ നിർബന്ധം കൊണ്ടാണ് സൂംബ ക്ലാസിലേക്ക് വന്നതെന്നാണ് അവിടെത്തെ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ട് സിന്ധു പറഞ്ഞത്. പിന്നീടാണ് തന്റെയും മക്കളുടെയും ചിത്രങ്ങൾക്കും വീഡിയോക്കും താഴെ വരുന്ന മോശം കമന്റുകളോട് സിന്ധു പ്രതികരിച്ചത്. ഇടയ്ക്ക് ചിത്രങ്ങൾക്ക് താഴെ വരുന്ന കമന്റുകൾ വിവരിക്കാനാവില്ലെന്ന് സിന്ധു പറയുന്നു. എന്തിനാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് തോന്നാറുണ്ട്. ഇത്രയും ഫസ്‌ട്രേറ്റഡാണോ ഇവരൊക്കെ എന്ന് തോന്നും.

നെഗറ്റീവ് കണ്ടാല്‍ അത് നമ്മളെ ബാധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുക്കുണ്ട്. ശരീരഭാഗങ്ങളെ കുറിച്ച് വരെ മോശം കമന്റുകൾ പറയുന്നവരുണ്ട്. ചാണകമെന്നോ, അതെന്നോ ഇതെന്നോ വന്നെഴുതിയാല്‍ അതിലൊന്നും തോന്നില്ല. അത്തരം കമന്റുകൾ മൈൻഡ് ചെയ്യില്ല. അല്ലാത്ത മോശം കമന്റുകളാണ് പ്രശ്നമെന്ന് സിന്ധു പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/121882/are-you-so-frustrated-sindhu-krishna-kumar-responds-to-bad-comments-about-body-parts)