---
title: "'വുഷുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചത് എപ്പോള്‍?', മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്"
english_title: "'When did you represent the country in Wushu?', Bigg Boss asked Mithun for an explanation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121873/when-did-you-represent-the-country-in-wushu-bigg-boss-asked-mithun-for-an-explanation"
published_at: "2023-06-12T20:44:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648736b2397df_midhunaniyan.jpg"
keywords: []
---

# 'വുഷുവില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിച്ചത് എപ്പോള്‍?', മിഥുനോട് വിശദീകരണം തേടി ബിഗ് ബോസ്

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അനിയൻ മിഥുൻ വ്യക്തമാക്കിയ ചില കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. വുഷു ചാമ്പ്യനാണ് താൻ എന്നായിരുന്നു മിഥുൻ പറയുകയും പ്രചരിപ്പിക്കുകയും ചെയ്‍തത്.

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ അനിയൻ മിഥുൻ വ്യക്തമാക്കിയ ചില കാര്യങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. വുഷു ചാമ്പ്യനാണ് താൻ എന്നായിരുന്നു മിഥുൻ പറയുകയും പ്രചരിപ്പിക്കുകയും ചെയ്‍തത്.

എന്നാല്‍ ഇതു സംബന്ധിച്ച് മിഥുൻ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണ് എന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. ബിഗ് ബോസ് തന്നെ ഇക്കാര്യത്തില്‍ മിഥുനോട് വിശദീകരണം തേടുന്നതിന്റെ ഒരു പ്രൊമൊ ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

ബിഗ് ബോസ് കണ്‍ഫെഷൻ റൂമിലേക്ക് വിളിപ്പിച്ചാണ് മിഥുനോട് നിജസ്ഥിതി ആരാഞ്ഞത്. മിഥുൻ നിങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് എന്നാണ് ബിഗ് ബോസ് വ്യക്തമാക്കിയിരിക്കുന്നത്.

വുഷു എന്ന കായികവിനോദം നിങ്ങള്‍ എപ്പോള്‍ മുതലാണ് ആരംഭിച്ചത് എന്നും ബിഗ് ബോസ് ചോദിച്ചു. ഞാൻ സ്‍കൂള്‍ കാലം തൊട്ടാണ് അത് ആരംഭിച്ചത് എന്നായിരുന്നു മറുപടി.

രാജ്യത്തെ പ്രതിനിധീകരിച്ച് നിങ്ങള്‍ പങ്കെടുത്തത് ഏതൊക്കെ മത്സരങ്ങളിലാണ് എന്നും ആരാണ് സംഘടിപ്പിച്ചത് എന്നും ബിഗ് ബോസ് ചോദിച്ചു.

പേര് എനിക്ക് എന്ന് മിഥുൻ പറയുന്നത് വരെയാണ് പ്രൊമൊയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബിഗ് ബോസ് എന്തായാലും മിഥുൻ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായിട്ടാണ് പരിശോധിക്കുന്നത് എന്ന് വ്യക്തമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121873/when-did-you-represent-the-country-in-wushu-bigg-boss-asked-mithun-for-an-explanation)