---
title: "ദേവി പറഞ്ഞിട്ടുണ്ടോ പാവങ്ങളെ വെച്ച്  നാരി പൂജ ചെയ്യരുതെന്ന് ; ലക്ഷ്മിയുടെ കുറിപ്പിന് നേരെ വിമര്‍ശനം"
english_title: "Lakshmi Nakshatra's post is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/12185/lakshmi-nakshatras-post-is-now-going-viral"
published_at: "2021-11-22T16:33:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619b7a8573f9d_lakshmi.jpg"
keywords: []
---

# ദേവി പറഞ്ഞിട്ടുണ്ടോ പാവങ്ങളെ വെച്ച്  നാരി പൂജ ചെയ്യരുതെന്ന് ; ലക്ഷ്മിയുടെ കുറിപ്പിന് നേരെ വിമര്‍ശനം

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്‌ എന്ന ഷോയിലെ നിറസാന്നിധ്യം ആണ് . നിരവധി ആരാധകരുള്ള താരം കൂടിയാണ് . മികച്ച അവതാരകയുടെ ലിസ്റ്റില്‍ എത്താന്‍ ലക്ഷ്മി നക്ഷത്രക്ക് അധിക സമയം വേണ്ടി വന്നില്ല. താരത്തിന്റെ വേറിട്ട അവതരണത്തിന് ആരാധകരേറെയാണ്.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്‌ എന്ന ഷോയിലെ നിറസാന്നിധ്യം ആണ് . നിരവധി ആരാധകരുള്ള താരം കൂടിയാണ് . മികച്ച അവതാരകയുടെ ലിസ്റ്റില്‍ എത്താന്‍ ലക്ഷ്മി നക്ഷത്രക്ക് അധിക സമയം വേണ്ടി വന്നില്ല. താരത്തിന്റെ വേറിട്ട അവതരണത്തിന് ആരാധകരേറെയാണ്.

ഇതിനോടകം മലയാളത്തില്‍ നിരവധി അവതാരകര്‍ എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ലക്ഷ്മിയുടെ അടുത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. നിഷ്‌കളങ്കമായ ചിരിയോടെ കൂടി ആണ് താരം വേദിയിലെത്താറുള്ളത് . പരിപാടിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ ലെവലില്‍ നില്‍ക്കാനും ലക്ഷ്മിക്ക് കഴിയാറുണ്ട്.

ഇതുകൊണ്ടൊക്കെ തന്നെ ഈ താരത്തെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. രണ്ട് ദിവസമായി അണിഞ്ഞൊരുങ്ങിയുള്ള താരത്തിന്റെ നിരവധി ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തുന്നു. ലക്ഷ്മി നാരീപൂജയില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. ഇപ്പോഴിതാ അതേക്കുറിച്ച് പറഞ്ഞുള്ള ലക്ഷ്മിയുടെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജീവിതത്തില്‍ എനിയ്ക്ക് ഏറ്റവും സന്തോഷം തോന്നിയ ഒരു ദിവസം ആണ് ഈ കഴിഞ്ഞ നവംബര്‍ 16 2021. വലിയ വിശിഷ്ട വ്യക്തികള്‍ പൂജിതയായ, കേരളത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചേര്‍ത്തലയിലെ, കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നാരീപൂജക്ക് ഇത്തവണ ഈ എളിയ കലാകാരിയായ എന്നെ ക്ഷണിച്ചപ്പോള്‍, സത്യത്തില്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

അവിടെ ചെന്നപ്പോള്‍, ആ ചടങ്ങിന്റെ ഭാഗമായപ്പോള്‍, ഭഗവതിയായി പൂജിതയാകുമ്പോള്‍ പലരും എന്നെ നോക്കി തൊഴുകൈകളോടെ പ്രാര്‍ത്ഥിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍, അറിയാതെ ഒന്ന് വിതുമ്പി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു നിമിഷം ആയിരുന്നു. എല്ലാം ദൈവാനുഗ്രഹം ആണെന്ന് വിശ്വസിക്കുന്നു.

ഇത്രയും നല്ല നിമിഷങ്ങള്‍ നിറഞ്ഞ ഒരു ദിവസത്തിനും, എല്ലാരുടെയും സ്‌നേഹത്തിനും , മനസ്സു നിറയെ നന്ദി മാത്രമെന്നുമായിരുന്നു ലക്ഷ്മി നക്ഷത്ര കുറിച്ചത്.

ലക്ഷ്മിയോടുള്ള സ്‌നേഹം അറിയിച്ച് മാത്രമല്ല നാരിപൂജയില്‍ പങ്കെടുത്തതിനെ വിമര്‍ശിച്ചുള്ള കമന്റുകളുമായും ചിലരെത്തിയിരുന്നു. എനിക്ക് ചിന്നുവിന് ഭയങ്കര ഇഷ്ടമാണ്. ചിന്നു ഉള്ളതു കൊണ്ടാന്ന് ഞാന്‍ സ്റ്റാര്‍ മാജിക് കാണുന്നത് തന്നെ. പക്ഷേ ഒരു കാര്യം നിങ്ങളെ പോലുള്ള സെലിബ്രിറ്റികളെ അല്ലാതെ ഒരു പാവം പിടിച്ച വീട്ടിലെ സ്ത്രീകളെ വച്ച് നാരീപൂജ ചെയ്യുമോ? ദേവി പറഞ്ഞിട്ടുണ്ടോ പാവങ്ങളെ വച്ച് നാരി പൂജ ചെയ്യരുതെന്ന്.

ഇതെല്ലാം മനുഷ്യര്‍ ഉണ്ടാക്കുന ഓരോ ആചാരങ്ങളാണ്. ഞാന്‍ ഒരു ഹിന്ദുവാണ് ഞാന്‍ ഇതില്‍ വിശ്വസിക്കുന്നില്ല. വിശ്വസിക്കാം പക്ഷേ പാവങ്ങളെ വച്ച് പൂജ ചെയ്യട്ടെ എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/12185/lakshmi-nakshatras-post-is-now-going-viral)