എനിക്ക് ഇന്നും കോമഡി വേഷങ്ങള്‍ ചെയ്ത് ആളുകളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇഷ്ടമാണ്; സലിം കുമാര്‍

എനിക്ക് ഇന്നും കോമഡി വേഷങ്ങള്‍ ചെയ്ത് ആളുകളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇഷ്ടമാണ്;  സലിം കുമാര്‍
2023-06-12T16:22:00 | By Susmitha Surendran

നിരവധി വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് സലിം കുമാർ . ഇപ്പോഴിതാ പുതിയ സിനിമകളില്‍ തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ ഇല്ലെന്ന് പറയുകയാണ് നടന്‍ സലിം കുമാര്‍.

പുതിയ സിനിമകളില്‍ തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ ഇല്ലെന്ന് നടന്‍ സലിം കുമാര്‍. അതിനാലാണ് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് ഇന്നും കോമഡി വേഷങ്ങള്‍ ചെയ്ത് ആളുകളെ പൊട്ടിച്ചിരിപ്പിക്കാന്‍ ഇഷ്ടമാണ്.

പക്ഷേ തമാശയ്ക്ക് ഇവിടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇപ്പോള്‍ തമാശകള്‍ രൂപപ്പെടുത്തുന്നതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് തടസമാകുന്നുണ്ട്. ഇത് ആളുകളുടെ സെന്‍സ് ഓഫ് ഹ്യൂമറിനെയും ബാധിച്ചിട്ടുണ്ട്.

ഇന്നത്തെ കാലത്ത് നമുക്ക് ഒരാളെ മൊട്ടയെന്നോ കറുത്തവനെന്നോ വിളിക്കാന്‍ പറ്റില്ല. കാരണം എന്ത് പറഞ്ഞാലും അതില്‍ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ആണ്. എപ്പോഴാണ് കേസ് വരുന്നതെന്ന് നമുക്കറിയില്ല.

ഒരു കൂട്ടില്‍ അടച്ചിട്ടാണ് തമാശകള്‍ എഴുതുന്നത്. യാതൊരുവിധ തടസ്സങ്ങളും തമാശകള്‍ക്ക് ഉണ്ടാകരുത്. ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടന്റെ പ്രതികരണം.

നിലവില്‍ മലയാള സിനിമയില്‍ ചര്‍ച്ചാ വിഷയം ആകുന്ന കാരവാന്‍ സംസ്‌കാരത്തെ കുറിച്ചും സലീം കുമാര്‍ സംസാരിച്ചു. പണ്ട് ലൊക്കേഷനിലൊക്കെ എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. ഇന്ന് ഷോര്‍ട്ട് കഴിഞ്ഞാല്‍ കാരവാനിലേക്ക് പോകും.

സിഐഡി മൂസ, പറക്കും തളിക പോലുള്ള സിനിമകളൊന്നും ഇനി ഒരിക്കലും ഉണ്ടാകില്ല. കാരണം അവയിലെ പല തമാശ രംഗങ്ങളും ഞങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നപ്പോള്‍ ഉണ്ടായവയാണ്’, എന്നാണ് സലീം കുമാര്‍ പറയുന്നത്.

Content Highlight: Actor Salim Kumar says that there are no funny characters in new films.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup