ബോളിവുഡിലെ ജനപ്രീയ താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ബ്രഹ്‌മാസ്ത്ര സിനിമ ചിത്രീകരണത്തിനിടെ പ്രണയത്തിലായ ഇരുവരും സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ വിവാഹിതരാവുകയും ചെയ്തു. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തിരുന്നു . 2022 ഏപ്രില്‍ 14 നായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം. ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ താര വിവാഹങ്ങളില്‍ ഒന്നാണിത്. പിന്നീട് നവംബര്‍ 6നാണ് രണ്‍ബീറിനും ആലിയയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
റാഹ എന്നാണ് താരങ്ങള്‍ മകള്‍ക്ക് പേരിട്ടിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങളായിരുന്നിട്ടും ലളിതമായിട്ടായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പുറത്ത് വന്നു. ഇതോടെ വിവാഹത്തിന് മുമ്പേ ആലിയ ഗര്‍ഭിണിയായിരുന്നു എന്ന ചര്‍ച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി. ഇപ്പോൾ ഈ സംശയങ്ങള്‍ ശരിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.
ആലിയയുടെ ഗോഡ്ഫാദറും ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ തന്നെയാണ് ഇത് അറിയാതെ പുറത്ത് പറഞ്ഞു പോയത്. രണ്ടിടത്തായി പറഞ്ഞ രണ്ട് കഥകള്‍ കൂട്ടിച്ചേര്‍ത്താണ് സോഷ്യല്‍ മീഡിയ ഇത്തരത്തിലൊരു അനുമാനത്തിലേക്ക് എത്തിയത്. ചര്‍ച്ചയാകുന്ന വീഡിയോകളില്‍ ആദ്യത്തേതില്‍ കരണ്‍ ജോഹര്‍ സംസാരിക്കുന്നത് ആലിയ ഭട്ട് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത തന്നോട് പങ്കുവച്ചതിനെക്കുറിച്ചാണ്.
രണ്ടാമത്തെ വീഡിയോയിലുള്ളത് ആലിയ രണ്‍ബീറിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് കരണ്‍ ജോഹറിനെ അറിയിച്ചതിനെക്കുറിച്ചുമാണ് . രണ്ട് കഥകളിലും കരണ്‍ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് രണ്ടും നടന്നത് ഒരേ ദിവസമാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി. രണ്ട് സാഹചര്യങ്ങളിലും കരണ്‍ ജോഹര്‍ ആലിയയുടെ വെളിപ്പെടുത്തല്‍ കേട്ട് പറയുന്നത് ഒരേ തെറി വാക്കാണ്. രണ്ട് സാഹചര്യത്തിലും കരണ്‍ തനിക്ക് അത് ബാഡ് ഹെയര്‍ ഡേ ആയിരുന്നുവെന്നും അതിനാല്‍ തൊപ്പിയും ഹൂഡിയും ധരിച്ചിരുന്നുവെന്നും പറയുന്നുണ്ട്.
രണ്ട് കഥകളിലും ആലിയ കരണ്‍ ജോഹറിനോട് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തുകയും കരണ്‍ ജോഹര്‍ വികാരഭരിതനാവുകയും കണ്ണീരണിയുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സോഷ്യല്‍ മീഡിയ സംശയങ്ങള്‍ ഉറപ്പിക്കുന്നത്. എത്ര ശക്തമായിട്ടായിരുന്നു പിആര്‍ സെറ്റ് ചെയ്തത്, പക്ഷെ കരണ്‍ ജോഹര്‍ തന്നെ എല്ലാം കുളമാക്കി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതുകൊണ്ട് തന്നെയാണ് വിവാഹം ബഹളങ്ങളില്ലാതെ നടത്തിയതെന്നും ചിലര്‍ പറയുന്നു. അതേസമയം രണ്ട് തവണയും തന്റെ മോശം ഹെയര്‍ ഡേയെക്കുറിച്ച് കരണ്‍ മനപ്പൂര്‍വ്വം ഗോസിപ്പുണ്ടാക്കാന്‍ പറഞ്ഞതാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഗംഗുഭായ് കാത്തിയാവാഡിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രം മികച്ച വിജയം നേടി. തു ഝൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.
Content Highlight: Alia pregnant before marriage; Married immediately; Karan's tongue is fined for revealing

































