---
title: "'ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടയാൻ തോന്നുന്നത്'; നവ്യ നായർ"
english_title: "Actress Navya Nair's words about Manju's post are garnering attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/121710/actress-navya-nairs-words-about-manjus-post-are-garnering-attention"
published_at: "2023-06-12T11:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486b0b6c0279_navyanair.jpg"
keywords: []
---

# 'ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടയാൻ തോന്നുന്നത്'; നവ്യ നായർ

> **Lead Summary:** ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ. 15 വർഷത്തെ ഇടവേള അവസാനിപ്പിച്ച് നടി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിനിടെ മഞ്ജുവിന്റെ വ്യക്തജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും നടിയെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെക്കാൻ കാരണമായി. 

## Article Content

ഓരോ മലയാളി പ്രേക്ഷകർക്കും അത്രയേറെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ. 15 വർഷത്തെ ഇടവേള അവസാനിപ്പിച്ച് നടി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇതിനിടെ മഞ്ജുവിന്റെ വ്യക്തജീവിതത്തിൽ സംഭവിച്ച കാര്യങ്ങളും നടിയെ പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് വെക്കാൻ കാരണമായി. 

രണ്ടാം വരവിൽ അടിമുടി മാറ്റങ്ങളോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ കണ്ടത്. സിനിമകൾക്കൊപ്പം വ്യക്തിപരമായ സന്തോഷങ്ങൾക്കും താരം പ്രാധാന്യം നൽകുന്നു. നൃത്തവും യാത്രകളുമായി ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആഘോഷിക്കുകയാണ് നടി.

കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടിയത്. ബൈക്ക് യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. നിരവധി പേർ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തി. മഞ്ജു ജീവിതം ആഘോഷിക്കുകയാണെന്ന് പലരും കമന്റ് ചെയ്തു. അടുത്തിടെയാണ് ബിഎംഡബ്ല്യുവിന്റെ ബൈക്ക് നടി വാങ്ങിയത്. 21 ലക്ഷം രൂപയാണ് ആഡംബര ബൈക്കിന്റെ വില. 

മഞ്ജുവിന്റെ പോസ്റ്റിനെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സമ്മതിച്ചു ചേച്ചി, ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടയാൻ തോന്നുന്നതെന്ന് നവ്യ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

മഞ്ജുവിനെ പോലെ കരിയറിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നവ്യ നായരും. മഞ്ജു വാര്യർക്ക് രണ്ടാം വരവിൽ ലഭിച്ച സ്വീകാര്യതയാണ് തിരിച്ചു വരവിന് ധൈര്യം തന്നതെന്ന് നവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. 

നവ്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരാൻ നിമിത്തമായതും മഞ്ജുവാണ്. ആദ്യ സിനിമ ഇഷ്ടത്തിലേക്ക് നവ്യയെ തെരഞ്ഞെടുക്കുന്നത് മഞ്ജുവും മുൻ ഭർത്താവ് ദിലീപുമാണ്. ദിലീപായിരുന്നു സിനിമയിലെ നായകൻ. വിവാഹ ശേഷമാണ് നവ്യ അഭിനയ രം​ഗത്ത് നിന്ന് മാറുന്നത്. പിന്നീട് ഒരുത്തീയിലൂടെ മലയാളത്തിൽ വീണ്ടും ശക്തമായ സാന്നിധ്യമാകാനായി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/121710/actress-navya-nairs-words-about-manjus-post-are-garnering-attention)