---
title: "ടിക് ടോക് താരം അതുല്യ പാലക്കൽ വിവാഹിതയായി"
english_title: "Tik Tok star Atulya Palakal got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121694/tik-tok-star-atulya-palakal-got-married"
published_at: "2023-06-12T10:28:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486a628a6c8c_athulya.jpg"
keywords: []
---

# ടിക് ടോക് താരം അതുല്യ പാലക്കൽ വിവാഹിതയായി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അതുല്യ പാലക്കൽ. ടിക് ടോക്കിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലും മോജ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും ഇപ്പോൾ ഇവർ വളരെ സജീവമാണ്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അതുല്യ പാലക്കൽ. ടിക് ടോക്കിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിലും മോജ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും ഇപ്പോൾ ഇവർ വളരെ സജീവമാണ്.

ഇപ്പോൾ ഇവരുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഭർത്താവിനൊപ്പം ഉള്ള ഒരു ചിത്രം ആണ് ഇപ്പോൾ ഇവർ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ വിവാഹത്തിന്റെ യാതൊരു വാർത്തകളും സൂചനങ്ങളും ഇവർ നൽകിയിരുന്നില്ല.

ദിലീപൻ പുഗഴെന്ധി എന്നാണ് ഇദ്ദേഹത്തിൻറെ പേര്. തമിഴ്നാട് സ്വദേശിയാണ് ഇദ്ദേഹം. ഒരു നടനും സംവിധായകനും നിർമാതാവും ആണ് ഇദ്ദേഹം എന്നാണ് ഇദ്ദേഹത്തിൻറെ ഇൻസ്റ്റാഗ്രാം ബയോ പറയുന്നത്.

അതുല്യ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്തതിനുശേഷം ആണ് സംഭവം വൈറലായി മാറുന്നത്. അക്കൗണ്ട് ഹാക്ക് ആയോ എന്ന് ചോദിച്ചു കൊണ്ട് നിരവധി ആളുകൾ വന്നിരുന്നു. എന്നാൽ ഭർത്താവിൻറെ പേജിൽ പോയി നോക്കിയപ്പോൾ ആണ് ഒരു മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത് എന്ന് മനസ്സിലായത്. മെയ് നാലാം തീയതിയാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

എന്താണ് ഈ വിവരം ഇത്രയും കാലം സർപ്രൈസ് ആക്കി വെച്ചത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇവർക്ക് ഒരു സഹോദരി കൂടിയുണ്ട്. അഞ്ജലി പാലക്കൽ എന്നാണ് സഹോദരിയുടെ പേര്. രണ്ടുപേരും കോഴിക്കോട് സ്വദേശികൾ കൂടിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/121694/tik-tok-star-atulya-palakal-got-married)