---
title: "'ആലിയ രണ്‍ബീറിനെ കെട്ടാന്‍ തീരുമാനിച്ചത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ'; വെളിപ്പെടുത്തി കരണ്‍ ജോഹറിന്റെ നാക്കു പിഴ "
english_title: "'Alia decided to tie the knot with Ranbir when she found out she was pregnant' - Karan Johar's tongue fine revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/121683/alia-decided-to-tie-the-knot-with-ranbir-when-she-found-out-she-was-pregnant-karan-johars-tongue-fine-revealed"
published_at: "2023-06-12T09:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64869e3e5c86d_alia.jpg"
keywords: []
---

# 'ആലിയ രണ്‍ബീറിനെ കെട്ടാന്‍ തീരുമാനിച്ചത് ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ'; വെളിപ്പെടുത്തി കരണ്‍ ജോഹറിന്റെ നാക്കു പിഴ 

> **Lead Summary:** **ബോ**ളിവുഡിലെ ജനപ്രീയ താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ബ്രഹ്‌മാസ്ത്രയിലൂടെ പ്രണയത്തിലായ ഇരുവരും സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ വിവാഹിതരാവുകയും ചെയ്തു. 2022 ഏപ്രില്‍ 14 നായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം.

## Article Content

**ബോ**ളിവുഡിലെ ജനപ്രീയ താര ജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ബ്രഹ്‌മാസ്ത്രയിലൂടെ പ്രണയത്തിലായ ഇരുവരും സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ വിവാഹിതരാവുകയും ചെയ്തു. 2022 ഏപ്രില്‍ 14 നായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേയും വിവാഹം.

സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ താര വിവാഹങ്ങളില്‍ ഒന്നാണിത്. നവംബര്‍ 6നാണ് രണ്‍ബീറിനും ആലിയയ്ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. റാഹ എന്നാണ് മകള്‍ക്ക് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. ബോളിവുഡിലെ മുന്‍നിര താരങ്ങളായിരുന്നിട്ടും യാതൊരു ആഘോഷവുമില്ലാതെ വളരെ ലഭിതമായിട്ടായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തയും പുറത്ത് വന്നു. ഇതോടെ വിവാഹത്തിന് മുമ്പേ ആലിയ ഗര്‍ഭിണിയായിരുന്നു എന്ന ചര്‍ച്ചകളും സജീവമായി. ഈ സംശയങ്ങള്‍ ശരിയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ പുതിയ കണ്ടെത്തല്‍.

ആലിയയുടെ ഗോഡ്ഫാദറും ബോളിവുഡിലെ മുന്‍നിര നിര്‍മ്മാതാവും സംവിധായകനുമൊക്കെയായ കരണ്‍ ജോഹര്‍ തന്നെയാണ് ഇത് അറിയാതെ പറഞ്ഞു പോയത്. രണ്ടിടത്തായി പറഞ്ഞ രണ്ട് കഥകള്‍ കൂട്ടിച്ചേര്‍ത്താണ് സോഷ്യല്‍ മീഡിയ ഇത്തരത്തിലൊരു അനുമാനത്തിലേക്ക് എത്തിയത്. ചര്‍ച്ചയാകുന്ന വീഡിയോകളില്‍ ആദ്യത്തേതില്‍ കരണ്‍ ജോഹര്‍ സംസാരിക്കുന്നത് ആലിയ ഭട്ട് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത തന്നോട് പങ്കുവച്ചതിനെക്കുറിച്ചാണ്.

രണ്ടാമത്തെ വീഡിയോയിലുള്ളത് ആലിയ രണ്‍ബീറിനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് കരണ്‍ ജോഹറിനെ അറിയിച്ചതിനെക്കുറിച്ച് പറയുന്നതാണ്. രണ്ട് കഥകളിലും കരണ്‍ പങ്കുവച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് രണ്ടും നടന്നത് ഒരേ ദിവസമാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തി.

രണ്ട് സാഹചര്യങ്ങളിലും കരണ്‍ ജോഹര്‍ ആലിയയുടെ വെളിപ്പെടുത്തല്‍ കേട്ട് പറയുന്നത് ഒരേ തെറി വാക്കാണ്. രണ്ട് സാഹചര്യത്തിലും കരണ്‍ തനിക്ക് അത് ബാഡ് ഹെയര്‍ ഡേ ആയിരുന്നുവെന്നും അതിനാല്‍ തൊപ്പിയും ഹൂഡിയും ധരിച്ചിരുന്നുവെന്നും പറയുന്നുണ്ട്. രണ്ട് കഥകളിലും ആലിയ കരണ്‍ ജോഹറിനോട് സംസാരിക്കാന്‍ അദ്ദേഹത്തിന്റെ ഓഫീസിലെത്തുകയാണ് ചെയ്യുന്നത്. രണ്ടിലും കരണ്‍ ജോഹര്‍ വികാരഭരിതനാവുകയും കണ്ണീരണിയുകയും ചെയ്യുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സോഷ്യല്‍ മീഡിയ സംശയങ്ങള്‍ ഉറപ്പിക്കുന്നത്.

എത്ര ശക്തമായിട്ടായിരുന്നു പിആര്‍ സെറ്റ് ചെയ്തത്, പക്ഷെ കരണ്‍ ജോഹര്‍ തന്നെ എല്ലാം കുളമാക്കി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എല്ലാവരും സംശയിച്ചത് ശരിയായിരുന്നു. അതുകൊണ്ട് തന്നെയാണ് വിവാഹം ബഹളങ്ങളില്ലാതെ നടത്തിയതെന്നും ചിലര്‍ പറയുന്നു. അതേസമയം രണ്ട് തവണയും തന്റെ മോശം ഹെയര്‍ ഡേയെക്കുറിച്ച് കരണ്‍ മനപ്പൂര്‍വ്വം ഗോസിപ്പുണ്ടാക്കാന്‍ പറഞ്ഞതാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്.

ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകാന്‍ നാളുകളെടുത്തു. അതിനാല്‍ ഇരുവരും വിവാഹിതരാകുമ്പോള്‍ സിനിമ റിലീസായിരുന്നില്ല. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തു. ഗംഗുഭായ് കാത്തിയാവാഡിയാണ് ആലിയയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ചിത്രം മികച്ച വിജയം നേടി.

തു ഝൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അര്‍ജുന്‍ റെഡ്ഡിയുടെ സംവിധായകന്‍ സന്ദീപ് വെങ റെഡ്ഡി ഒരുക്കുന്ന ആനിമല്‍ ആണ് രണ്‍ബീറിന്റെ പുതിയ സിനിമ. മാസ് ആക്ഷന്‍ ചിത്രമായ ആനിമലിന്റെ പ്രീ ടീസര്‍ വീഡിയോ ഇന്ന് പുറത്തിറങ്ങി. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. റോക്കി ഓര്‍ റാണി കീ പ്രേം കഹാനിയാണ് ആലിയയുടെ പുതിയ സിനിമ. കരണ്‍ ജോഹറാണ് സംവിധാനം.

### Related Links & Sources
- [Original Story Source](https://moviemax.in/news/121683/alia-decided-to-tie-the-knot-with-ranbir-when-she-found-out-she-was-pregnant-karan-johars-tongue-fine-revealed)